കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മഹാരാഷ്ട്ര: സഹായം ആവശ്യപ്പെട്ട് ശരദ് പവാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സഹായം ആവശ്യപ്പെട്ട് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
പൊതു സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ് പവാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമാണ് പവാര്‍ കത്തെഴുതിയിരിക്കുന്നത്.
https://twitter.com/PawarSpeaks/status/1254335617736904705
കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന നഗരമാണ് മുംബൈ. ലോക്ഡൗണ്‍ നീട്ടേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ഇത് മഹാരാഷ്ട്രയുടെ സാമ്പത്തികാവസ്ഥയെ അടപടലം ബാധിച്ചിരിക്കുകയാണ്. ഈ അവസ്ഥ അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെപ്പോലും ഗുരുതരമായി ബാധിക്കും.140,000 കോടിയുടെ വരുമാനത്തകര്ച്ചയുണ്ടാകുമെന്നും ഇത് ആകെ വരുമാനത്തിന്റെ 40 ശതമാനം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.എസ്.ടി.പിയുടെ മൂന്ന് ശതമാനം എന്ന നിലവിലെ വായ്പാ പരിധിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര 92,000 കോടി കടം വാങ്ങിയാലും മതിയാവാത്ത അവസ്ഥയാണ് പവാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."