ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച മേഖലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കിയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏലപ്പാറ പഞ്ചായത്ത്, ഇരട്ടയാര്‍ പഞ്ചായത്ത്, വണ്ടന്മേട് പഞ്ചായത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തുടങ്ങിയ മേഖലകളിലാണ് മെയ് 3 വരെ ജില്ലാ ഭരണകൂടം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ നിയന്തണങ്ങളില്‍ ഇളവു വരുത്തിയ ഇടുക്കി ജില്ലയില്‍ ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ അഞ്ച് പേര്‍ക്കുമാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്.അതേ സമയം ഹൈറേഞ്ചില്‍ ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പോസിറ്റീവ് ആയതോടെ ഇവിടുത്തെ ജീവനക്കാരെയും കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയവരേയും നിരീക്ഷണത്തിലാക്കി.
തമിഴ്‌നാട്ടിലേക്ക് വനമേഖലയിലൂടെയുള്ള ഇടവഴികളും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ലോറി ഡ്രൈവര്‍മാരേയും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."