രാജ്യദ്രോഹക്കുറ്റം: അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജിലെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം.
രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥികളായ റിന്‍ഷാദ്, ഫാരിസ് എന്നിവര്‍ക്കാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുകയെന്ന പോസ്റ്റര്‍ പതിച്ചെന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ മായയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനുപിന്നില് ദുരൂഹതയുണ്ടെന്നും ഇവര്‍ക്ക് ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."