തന്റെ ഗുരുവിന്റെ ചരിത്രം പഠിക്കട്ടെ; ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണം
ലക്നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ രംഗത്ത് വീണ്ടും കാവിവല്‍ക്കരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗുരു ഗോരഖ്നാഥിന്റെ ചരിത്ര പഠിക്കേണ്ടിയിരിക്കുന്നു. ഇതിനായി ബേസിക് ശിക്ഷാ വിഭാഗത്തിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനാണ് യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍ സര്‍ക്കാരുകള്‍ പ്രമുഖ വ്യക്തിത്വങ്ങളെ ഒഴിവാക്കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
മുഖ്യമന്ത്രിയുടെ ഗുരു ബാബാ ഗോരഖ്നാഥിന് പുറമേ നാഥ് വംശത്തില്‍ തന്നെയുള്ള ബാബാ ഗംഭീര്‍നാഥ്, സ്വാതന്ത്യസമരസേനാനി ബന്ദു സിങ്, റാണി അവന്തി ബായ് തുടങ്ങിയവരുടെ ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറാം ക്ലാസിലെ പാഠപുസ്തകത്തിലെ ആറാമത്ത അധ്യായത്തിലാണ് ' മഹാന് വ്യക്തിത്വ' എന്ന തലക്കെട്ടിലുള്ള യോഗി ആദിത്യനാഥിന്റെ ഗുരുവിന്റെ ജീവചരിത്രം പഠിക്കാനുള്ളത്. ജൂലൈയില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠപുസ്കത്തിലാണ് ഇവരെ കുറിച്ചുള്ള അധ്യായങ്ങളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."