പെരിയ: സര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി
കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്നസര്‍വകക്ഷി സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ നിന്നാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോക്ക് നടത്തിയത്.
എന്നാല്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് യോഗത്തില്‍ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്നാണ് മന്ത്രി ചന്ദ്രശേഖരന്റെ ഇതു സംബന്ധിച്ച വിശദീകരണം.
തെളിവുകള്‍ ശേഖരിക്കുന്നതിലും കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിലും പൊലീസ് വരുത്തിയ വീഴ്ച്ചകള്‍ വലിയ ആക്ഷേപമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ശക്തമായ സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."