HOME
DETAILS
MAL
വക്കീല്‍ നോട്ടീസ് വാട്‌സ് ആപ്പ് വഴിയുമാകാമെന്ന് ബോംബെ ഹൈക്കോടതി
backup
June 16 2018 | 12:06 PM
മുംബൈ: മെസേജ് ആപ്പായ വാട്‌സ് ആപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമസാധുതയുണ്ടെന്ന് ബോംബെ ഹൈക്കോടതി.
ഇതിനായി അയക്കുന്ന സന്ദേശം തുറന്നു വായിച്ചു കഴിഞ്ഞാല്‍ സന്ദേശമയക്കുന്നയാള്‍ക്ക് തിരികെ ലഭിക്കുന്ന 'ബ്ലൂടിക്' നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കി.
എസ്.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം സൂചിപ്പിച്ചത്. മുംബൈ നിവാസിയായ രോഹിത് ജാദവ് എന്നയാള്‍ക്ക് എസ്.ബി.ഐ അയച്ച നോട്ടിസുകള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് ബാങ്ക് കോടതിയെ സമീപിച്ചത്. വാട്‌സാപ്പ് വഴി അയക്കുന്ന നോട്ടീസ് നേരിട്ട് കൈപ്പറ്റുന്ന നോട്ടീസിന് സമാനമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."