HOME
DETAILS
MAL
ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ല; ഇന്ത്യയെ തള്ളി പാകിസ്താന്
backup
February 26 2019 | 14:02 PM
ഇസ്ലാമാബാദ്: ബാലാകോട്ടിലെ ഭീകരാക്രമണത്തില്‍ ഭീകരരെ വധിച്ചെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളി പാകിസ്താന്. ആക്രമണത്തില്‍ പാകിസ്താനില്‍ ആരും മരിച്ചിട്ടില്ല. ഇന്ത്യ കെട്ടുകഥ മെനയുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്ത് വിദേശമാധ്യമങ്ങളെ എത്തിക്കും. ഇതിനായി ഹെലികോപ്ടറുകള്‍ തയ്യാറായിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് അവരെ അവിടെ എത്തിക്കാത്തത്.
നേരത്തെ ഇന്ത്യ ആക്രമണം നടത്തിയ കാര്യം പാകിസ്താന് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം ആക്രമണം ഉണ്ടാകുമെന്ന സൂചനകള്‍ ലഭിച്ചിരുന്നുവെന്നും ഖുറേഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."