HOME
DETAILS

സുരക്ഷാ ഭടന്മാര്‍ക്ക് പ്രചോദനമായി ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം

  
backup
June 16 2018 | 16:06 PM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ad%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d


ജിദ്ദ : വിശുദ്ധ ഹറമില്‍ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ സൈനികര്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ സന്ദര്‍ശനം.

ഉംറ തീര്‍ഥാടകരെയും വിശ്വാസികളെയും സേവിക്കുകയും വിശുദ്ധ ഹറമില്‍ സുരക്ഷിത സാഹചര്യം ഒരുക്കുകയും ചെയ്യുന്ന സുരക്ഷാ സൈനികരെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ആശംസകള്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.

വിശുദ്ധ ഹറമില്‍ ഉംറ തീര്‍ഥാടകരുടെയും വിശ്വാസികളുടെയും നീക്കങ്ങള്‍ നിയന്ത്രിക്കുന്നതിനും കടുത്ത തിരക്ക് കൈകാര്യം ചെയ്യുന്നതിനും ഹറം സുരക്ഷാ സേന നടപ്പാക്കുന്ന പദ്ധതികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു.

വിശുദ്ധ ഹറമിനോട് ചേര്‍ന്ന പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് ഉംറ സുരക്ഷാ സേനാ മേധാവികളെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു.

സുരക്ഷാ സൈനികര്‍ക്കൊപ്പം അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ ഇഫ്താറിലും പങ്കെടുത്തു.
ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദ്, ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് അല്‍ഖഹ്താനി, ഹറം സുരക്ഷാ സേനാ മേധാവി ജനറല്‍ ഖാലിദ് അല്‍ഹര്‍ബി, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന തുടങ്ങിയവര്‍ ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.


മക്ക പ്രവിശ്യയിലെ സുരക്ഷാ വകുപ്പുകളുടെ ഏകീകൃത കണ്‍ട്രോള്‍ റൂമും (911) ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. ദേശീയ സുരക്ഷാ കണ്‍ട്രോള്‍ സെന്റര്‍ മേധാവി മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍സ്വാലിഹും കണ്‍ട്രോള്‍ സെന്റര്‍ മേധാവികളും അദ്ദേഹത്തെ സ്വീകരിച്ചു.

സൗദി പൗരന്മാരുടെയും വിദേശികളുടെയും പരാതികള്‍ 24 മണിക്കൂറും സ്വീകരിക്കുന്ന ഏകീകൃത കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ആഭ്യന്തര മന്ത്രി വിലയിരുത്തി.

ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഭാഷകള്‍ സംസാരിക്കുന്ന പുരുഷ, വനിതാ ജീവനക്കാര്‍ കണ്‍ട്രോള്‍ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. വിശുദ്ധ റമദാനില്‍ പ്രതിദിനം ശരാശരി 57,000 പരാതികളും കോളുകളും കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുന്നുണ്ടെന്ന് മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍സ്വാലിഹ് ആഭ്യന്തര മന്ത്രിയെ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago