HOME
DETAILS

സി.പി.എം സ്ഥാനാര്‍ഥികളെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും

  
backup
February 26 2019 | 14:02 PM

cpm-candidate

തിരുവനന്തപുരം: സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികളെ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലകള്‍ വഹിക്കുന്നവരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കുന്നത്.


എല്‍.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. സി.പി.എമ്മിനും സി.പി.ഐക്കും ജനതാദള്‍ എസിനും മാത്രമേ ഇത്തവണ സീറ്റുള്ളൂവെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിനെയും പരിഗണിക്കുന്നുണ്ട്. സി.പി.ഐക്ക് അവര്‍ നേരത്തേ മത്സരിച്ച നാല് മണ്ഡലങ്ങള്‍ തന്നെ ഇത്തവണയും നല്‍കും. ജനതാദളിന്റെ കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും. എറണാകുളമാണ് ജനതാദള്‍ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ഇന്നസെന്റിനെ നിര്‍ത്തി തിരിച്ചുപിടിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍.
എല്‍.ഡി.എഫിന്റെ ജാഥ കഴിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ സ്ഥലങ്ങളില്‍ ജനപിന്തുണയുള്ള സ്വതന്ത്രരെ പരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.


കാസര്‍കോട്ട് പി.കരുണാകരന് പകരം കെ.പി സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ. കണ്ണൂരില്‍ പി.കെ ശ്രീമതിക്കാണ് സാധ്യത. വടകരയില്‍ പി. സതീദേവിയുടെ പേരിനാണ് മുന്‍ഗണനയെങ്കിലും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും വൈദ്യുതിബോര്‍ഡ് അംഗവുമായ ഡോ. വി.ശിവദാസനും പട്ടികയിലുണ്ട്. കോഴിക്കോട്ട് പി.എ മുഹമ്മദ് റിയാസ്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ എന്നിവര്‍ക്കാണ് മുന്‍ഗണന. പൊന്നാനിയില്‍ പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കാനാണ് തീരുമാനം.


നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ പി.കെ അബ്ദുറബ്ബിനെതിരേ ശക്തമായ മത്സരം കാഴ്ചവച്ച നിയാസ് പുളിക്കലകത്തിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവിനെ ഇറക്കാനാണ് ആലോചിക്കുന്നത്. പാലക്കാട്ട് എം.ബി രാജേഷും ആലത്തൂരില്‍ കെ.രാധാകൃഷ്ണനും ചാലക്കുടിയില്‍ പി.രാജീവും ആലപ്പുഴയില്‍ സി.എസ് സുജാതയും ഇടുക്കിയില്‍ ജോയിസ് ജോര്‍ജും ആറ്റിങ്ങലില്‍ എ.സമ്പത്തുമാണ് പട്ടികയിലുള്ളത്.


കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍ ബാലഗോപാലിനെ ഇറക്കാനാണ് തീരുമാനം. പത്തനംതിട്ടയില്‍ മറ്റൊരു സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസിനെയാണ് പരിഗണിക്കുന്നതെങ്കിലും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ വ്യക്തിയെ തിരയുകയാണ് പാര്‍ട്ടി. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയുമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമപട്ടിക തയാറാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago