HOME
DETAILS
MAL
ലോക്ക് ഡൗണ്‍: പാലിയേറ്റീവ് കെയറുകള്‍ കനത്ത പ്രതിസന്ധിയില്‍
backup
April 27 2020 | 01:04 AM
മുക്കം: കിടപ്പുരോഗികള്‍ അടക്കമുള്ളവരെ ദൈനംദിനം പരിചരിക്കുന്ന പാലിയേറ്റീവ് കെയറുകളുടെ പ്രവര്‍ത്തനങ്ങള്‍ ലോക്ക് ഡൗണ്‍ മൂലം കനത്ത പ്രതിസന്ധിയില്‍.
വീടുകളില്‍ ചെന്ന് സൗജന്യമായി ഡോക്ടറുടെ സേവനം ഉള്‍പ്പെടെയുള്ള ചികിത്സകളും മരുന്നുകളും മറ്റു പരിചരണങ്ങളും നല്‍കിവരുന്ന സന്നദ്ധ പാലിയേറ്റീവ് കെയറുകള്‍ സുമനസുകളുടെ സഹായം കൊണ്ടു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറുകള്‍ മാസം തോറും ലക്ഷക്കണക്കിനു രൂപയുടെ സേവനങ്ങളാണ് നടത്തി വരുന്നത്.സര്‍ക്കാറില്‍നിന്ന് യാതൊരുവിധ സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. റമദാനില്‍ പള്ളികളില്‍നിന്നുംമറ്റുമായി ലഭിക്കുന്ന സംഭാവനകളാണ് മിക്ക പാലിയേറ്റീവ് യൂനിറ്റുകളുടെയും ഒരു വര്‍ഷത്തേക്കുള്ള പ്രധാന വരുമാനം.
ഈ വര്‍ഷം ലോക്ക്ഡൗണ്‍ കാരണം ഇതു മുടങ്ങിയതും ഉദാരമതികളെ തേടി പുറത്തിറങ്ങാന്‍ കഴിയാതായതും പാലിയേറ്റീവിന്റെ മുന്‍പോട്ടുള്ളപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡ്, കടകള്‍, അങ്ങാടികള്‍ തുടങ്ങി വീടുകളില്‍നിന്നുവരെ ജാതി,മത ഭേദമന്യേ നല്‍കി വരുന്ന സാമ്പത്തിക സഹായങ്ങളെല്ലാം ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ നിലച്ചിരിക്കുകയാണ്.
എന്നാല്‍ പാലിയേറ്റീവ് കെയറുകളുടെ സേവനങ്ങള്‍ മുടങ്ങാതെ നല്‍കാന്‍ ഭാരവാഹികള്‍ ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. കിടപ്പു രോഗികളുടെ സാന്ത്വന പരിചരണത്തിനു പുറമെ ഡയാലിസിസ്, ഫിസിയോതെറാപ്പി, മാനസിക രോഗീ പരിചരണം, ഡേ കെയര്‍ തുടങ്ങി വീടു നിര്‍മാണവും പുനരധിവാസവും വരെ പാലിയേറ്റീവ് കെയറുകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."