HOME
DETAILS
MAL
ലോക്ക് ഡൗണിലും റമദാന് പലഹാര വിപണിയില്‍ വ്യത്യസ്ത വിഭവങ്ങള്‍
backup
April 27 2020 | 01:04 AM
മട്ടാഞ്ചേരി: റമദാന് ആരംഭിച്ചാല്‍ പിന്നെ നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് എണ്ണപലഹാരങ്ങള്‍.
നോമ്പ് തുടങ്ങിയാല്‍ നാടിന്റെ മുക്കിലും മൂലയിലും ചെറിയ ചെറിയ താല്‍ക്കാലിക പലഹാര കടകള്‍ കാണാനാവും. സാധാരണയായി സമൂസ, പരിപ്പുവട, കട്ലറ്റ്, ഉള്ളിവട, പഴം റോസ്റ്റ് എന്നിവയാണ് ഇത്തരം കടകളില്‍നിന്ന് ലഭിക്കാറ്. എന്നാല്‍ ഇത്തവണ നോമ്പ് വേളയില്‍ ലോക്ക് ഡൗണാണെങ്കിലും കടകളില്‍ തയാറാക്കിയിരിക്കുന്ന വിഭവങ്ങളില്‍ ഏറെ വ്യത്യസ്തതയുണ്ട്. സാധാരണയുള്ള പലഹാരങ്ങള്‍ക്ക് പുറമേ ഇറച്ചി ഉന്നക്കായ, ചെമ്മീന്‍ കിഴി, ബ്രഡ് ചീസ്, പോക്കറ്റ് ഷവര്‍മ, പോക്കറ്റ് ചിക്കന്‍ ബ്രഡ്, കാഷ്യൂ ഉന്നക്കായ തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളും കടകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇത്തരം വിഭവങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുമുണ്ട്. അതേസമയം വിലയില്‍ ഇത്തവണ നേരിയ വര്‍ധനയുണ്ട്. കട്ട്ലറ്റ് പത്തുരൂപ, സമൂസ പത്ത്, ഇറച്ചി ഉന്നക്കായ പതിനഞ്ച്, ചെമ്മീന്‍ കിഴി ഇരുപത്, ബ്രഡ് ചീസ് ഇരുപത്, ഉന്നക്കായ പതിമൂന്ന്, പോക്കറ്റ് ബ്രഡ് ചിക്കന്‍ ഇരുപത്, പോക്കറ്റ് ഷവര്‍മ ഇരുപത് എന്നിങ്ങനെയാണ് വില. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് ഇവിടങ്ങളില്‍ കച്ചവടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."