സമുദ്രോല്പന്ന മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന്
ചേര്‍ത്തല: തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ സമുദ്രോല്പന്ന മേഖലക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് ചേമ്പര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങള്ക്കുവേണ്ടിയുണ്ടാക്കുന്ന ഹര്‍ത്താലുകള്‍ രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയെ തകര്‍ക്കുകയാണ്.
പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്കാണ് തന്മൂലം തൊഴില്‍ നഷ്ടപെടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീനാണ് ഈ മേഖലയെ നിലനിര്‍ത്തുന്നത്. ഹര്‍ത്താല്‍ മൂലം ഇതു സമയത്തു സംസ്കാരിക്കാന്‍ കഴിയാത്തത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഗൗരവം കണക്കിലെടുത്ത് മേഖലയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കണമെന്ന ആവശ്യം ചേമ്പര്‍ നേരത്തെ ഉന്നയിച്ചിരുന്നു.
ഇനിയും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഇതു സംമ്പന്ധിച്ചു നടന്ന യോഗത്തില്‍ ചേമ്പര്‍ സംസ്ഥാന പ്രസിഡന്റ് വി.പി ഹമീദ് അധ്യക്ഷനായി. ജെ.കെ അജിത്, വി.കെ ഇബ്രാഹിം, ടി.എ അബ്ദുള്‍ അസീസ്, എം.ജെ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."