മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് എം.പി
ആലപ്പുഴ: പട്ടണക്കാട് സ്‌കൂള്‍ വിദ്യാര്‍ഥി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്സ് ചെയ്യണമെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. പത്തിലധികം വരുന്ന ആര്‍.എസ്.എസുകാരാണ് സംഘം ചേര്‍ന്ന് കൊല നടത്തിയത്. മയക്കു മരുന്ന് മാഫിയയിലുള്‍പ്പെട്ട ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തേ വിവരമുണ്ടായിരുന്നിട്ടും പൊലിസ് അവഗണിച്ചുവെന്ന് ആക്ഷേപമുണ്ട്.
ആര്‍.എസ്.എസ് ക്രിമിനലുകളാണ് കൊലയ്ക്കു പിന്നിലെന്ന് അറിയാവുന്ന പൊലിസ് എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് നീതീകരിക്കാനാവില്ല. ഗൗരവമായ ഒരു പ്രശ്‌നവും ഈ സംഭവത്തിനു പിന്നില്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചനകള്‍. എന്നിട്ടും അതിദാരുണമായി ഒരു ചെറുപ്പക്കാരനെ അടിച്ചുക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം.
ആര്‍.എസ്.എസ് ദേശവ്യാപകമായി പിന്തുടരുന്ന ക്രിമനല്‍ രാഷ്രീയ ശൈലിയാണ് ഇതെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന കൊലപാതക രാഷ്ടീയരീതി അമര്‍ച്ച ചെയ്യാന്‍ പൊലിസ് തയ്യാറാകുന്നില്ലന്നും എം.പി പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നിരവധി കൊലപാതകങ്ങള്‍ ഉണ്ടായിട്ടും പൊലിസ് നിഷ്‌ക്രിയമാണ്. മയക്കു മരുന്ന് മാഫിയകളേയും ഗുണ്ടാസംഘങ്ങളേയും അമര്‍ച്ച ചെയ്യാന്‍ പൊലിസ് ചെറുവിരല്‍ പോലും അനക്കുന്നില്ല. കുത്തഴിഞ്ഞുകിടക്കുന്ന ജില്ലയിലെ പൊലിസ് സംവിധാനം അടിമുടി ഉടച്ചു വാര്‍ക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."