HOME
DETAILS
MAL
സഊദി മോര്‍ച്ചറികളില്‍ കെട്ടിക്കിടക്കുന്നത് എഴുപതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍
backup
April 27 2020 | 01:04 AM
റിയാദ്: സഊദിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകാനായി കാത്തുകിടക്കുന്നത് എഴുപതോളം മൃതദേഹങ്ങള്‍.
റിയാദ്, ബുറൈദ, അല്‍റാസ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ പ്രവിശ്യ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ മോര്‍ച്ചറികളിലാണ് ഇത്രയധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വിമാന സര്‍വിസ് മുടങ്ങിയതോടെയാണ് ഇത്രയധികം മൃതദേഹങ്ങള്‍ ഇവിടെ കെട്ടികിടക്കാന്‍ ഇടയായത്. മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കിയതോടെ വിവിധ മോര്‍ച്ചറികളില്‍ കിടക്കുന്ന ഇന്ത്യക്കാരുട മൃതദേഹങ്ങള്‍ ഇനിയെങ്കിലുംനാട്ടിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
സഊദിയില്‍നിന്നു അറുപതോളം മൃതദേഹങ്ങളാണ് മാസം തോറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ വിമാന സര്‍വിസ് മുടങ്ങിയതോടെ മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഏതാനും മൃതദേഹങ്ങള്‍ ഇവിടെ ഖബറടക്കുകയും ചിലത് സാമൂഹികപ്രവര്‍ത്തകരുടെ കഠിന ശ്രമഫലമായി കാര്‍ഗോ വിമാനങ്ങള്‍ വഴി അയക്കുകയും ചെയ്തിരുന്നു. അതിനിടെ കാര്‍ഗോ വഴി മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."