HOME
DETAILS

വായ്പക്ക് ആവശ്യക്കാരേറെ; വീതംവയ്പ്പ് പ്രതിസന്ധിയില്‍ കുടുംബശ്രീ

  
backup
April 27 2020 | 01:04 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%87%e0%b4%b1%e0%b5%86
 
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച 2,000 കോടി രൂപയുടെ വായ്പാ പദ്ധതിയായ സഹായ ഹസ്തത്തിന് ആവശ്യക്കാരേറെ. കൊവിഡ് കാരണം വരുമാനം നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് 5,000 മുതല്‍ 20,000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്. 
പദ്ധതിക്ക് 74 ശതമാനം അയല്‍ക്കൂട്ട അംഗങ്ങളും ആവശ്യക്കാരായതോടെ പരിമിതമായ 2,000 കോടി രൂപ ഇവര്‍ക്ക് എങ്ങനെ വീതിക്കുമെന്ന ചിന്തയിലാണ് കുടുംബശ്രീ. സംസ്ഥാനത്താകെ 2,85,605 അയല്‍ക്കൂട്ടങ്ങളിലായി 42,45,267 പേരാണ് അംഗങ്ങളായുള്ളത്. ഇതില്‍ 31,71,412 പേരാണ് വായ്പയ്ക്ക് ഇതുവരെ ആവശ്യക്കാരായുള്ളത്. ഇത്രയും പേര്‍ക്ക് 2,000 കോടി രൂപ തുല്യമായി വീതിച്ചാല്‍ തന്നെ 6,306 രൂപയാണ് ഓരോ അംഗത്തിനും ലഭിക്കുക. എന്നാല്‍ 5,000 മുതല്‍ 20,000 രൂപ വരെ ആവശ്യക്കാര്‍ക്ക് വായ്പ നല്‍കുന്നതാണ് പദ്ധതി.
ഇതില്‍ ഉയര്‍ന്ന വായ്പാതുകയായ 20,000 രൂപയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. അപേക്ഷിച്ച എല്ലാവര്‍ക്കും ശരാശരി 10,000 രൂപ വച്ചു കൊടുക്കണമെങ്കില്‍ തന്നെ 3,171 കോടിയോളം വേണം. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ വായ്പയ്ക്കുള്ള ഫണ്ട് ഉയര്‍ത്തുന്നതു പ്രായോഗികവുമല്ല. 
ലഭിച്ച അപേക്ഷകള്‍ കൃത്യമായി വിലയിരുത്തി ആവശ്യക്കാരെ മാത്രം തിരഞ്ഞെടുക്കുകയാണ് ഏക പോംവഴി. ഇതിനായുള്ള പ്രാഥമിക ഘട്ട സൂക്ഷ്മ തിരഞ്ഞെടുപ്പ് കുടുംബശ്രീ യൂനിറ്റുകള്‍ തന്നെയായിരിക്കും നിര്‍വഹിക്കുക. വായ്പ ആവശ്യമില്ലാത്തവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ 2,000 കോടി രൂപ പരമാവധി ആവശ്യക്കാരിലേക്ക് എങ്ങനെ എത്തിക്കാമെന്ന ചിന്തയിലാണ് കുടുംബശ്രീ അധികൃതര്‍. 
അതേസമയം 2,975 പേര്‍ക്കായി 2.37 കോടി രൂപ വായ്പ അനുവദിച്ചു. ഇതുവരെ ബാങ്കുകളില്‍ സമര്‍പ്പിച്ച 1,16,386 അപേക്ഷകളിലാണ് ഇത്രയും പേര്‍ക്ക് വായ്പ അനുവദിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago