ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
രണ്ടുമാസത്തിനുള്ളില്‍ ജീവനൊടുക്കിയത് ഏഴുപേര്‍
അടിമാലി: ഇടുക്കിയില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. കൊന്നത്തടി ഇരുമലക്കപ്പ് വരിക്കനാനിക്കല്‍ ജയിംസ് (52) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രി പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജയിംസിന് ഇരുമലക്കപ്പില്‍ രണ്ടരയേക്കര്‍ സ്ഥലം ഉണ്ടെങ്കിലും കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷിയോഗ്യമല്ലാതെ തകര്‍ന്നതോടെ മുരിക്കാശ്ശേരിയിലേക്ക് താമസം മാറ്റിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2012 ല്‍ രണ്ടര ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇപ്പോള്‍ പലിശ സഹിതം 4,64,173 രൂപ അടയ്‌ക്കേണ്ട അവസ്ഥയിലായി. ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഫോണിലും മറ്റുമായി നിരന്തരം ജയിംസിനെ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ രണ്ടുമാസത്തിനുള്ളില്‍ ഇടുക്കിയില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം എഴായി. തിങ്കളാഴ്ച അടിമാലിയില്‍ കുന്നത്ത് സുരേന്ദ്രന്‍ (72) ജീവനൊടുക്കിയിരുന്നു. അടിമാലി താലൂക്കാശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ ലൗലി. രണ്ട് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."