HOME
DETAILS
MAL
പൊലിസിലെ അടിമപ്പണി: കര്‍ശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല
backup
June 16 2018 | 22:06 PM
തിരുവനന്തപുരം: ക്യാംപ് ഫോളോവേഴ്സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാംപ് ഫോളോവേഴ്സിനെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് കാടത്തമാണ്. ഇവരെ കൊണ്ട് വീട്ടുപണി, വസ്ത്രം അലക്കിപ്പിക്കുക, മേസ്തിരിപ്പണി ചെയ്യിക്കുക, വളര്‍ത്തുപട്ടിയെ കുളിപ്പിക്കുക എന്നിവ വരെ ചെയ്യിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.
സ്ത്രീകളടക്കമുള്ള ക്യാംപ് ഫോളോവേഴ്സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നു. ഇതിന് പുറമെ ഭീഷണിയും പതിവാണ്. ഒരു പരിഷ്കൃത സമൂഹത്തിന് ഒരു വിധത്തിലും യോജിച്ച കാര്യങ്ങളല്ല ഇത്. ഇക്കാര്യത്തില്‍ നിര്‍ദാക്ഷിണ്യ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."