HOME
DETAILS
MAL
പരിഗണനാ വിഭാഗത്തിനു കര്‍ശന മാര്‍ഗരേഖ
backup
April 27 2020 | 01:04 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണനാ വിഭാഗത്തിനു നല്‍കുന്ന സൗജന്യ കിറ്റ് വിതരണത്തിനു കര്‍ശന മാര്‍ഗരേഖ. ഇന്നുമുതലാണു കിറ്റ് വിതരണം. മാര്‍ഗനിര്‍ദേശം സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കടയുടമകള്‍ക്കു നല്‍കിയിട്ടുണ്ട്. കിറ്റ് വിതരണത്തില്‍ ക്രമക്കേട് തടയാനും അനര്‍ഹര്‍ കൈപ്പറ്റുന്നതു തടയാനുമാണു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇ പോസ് മെഷിനില്‍ ബില്ലടിക്കുമെങ്കിലും സൗജന്യ കിറ്റ് വിതരണത്തിനു പ്രത്യേക രജിസ്റ്റര്‍ ഉണ്ടാകും.
റേഷന്‍ കാര്‍ഡ് നമ്പര്‍, കിറ്റ് വാങ്ങിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, ഒ.ടി.പി വിജയം അല്ലെങ്കില്‍ പരാജയം, രജിസ്റ്റര്‍ ചെയ്ത കാര്‍ഡ് അല്ലെങ്കില്‍ പോര്‍ട്ടബിലിറ്റി കാര്‍ഡ് എന്നീ വിവരങ്ങള്‍ ഈ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും. യാതൊരു കാരണവശാലും ഗുണഭോക്താവിന്റെ ഒപ്പ് വാങ്ങരുതെന്നു മാര്‍ഗരേഖയിലുണ്ട്. മാര്‍ഗരേഖ പ്രകാരമുള്ള അഞ്ചു നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശത്തിലുണ്ട്. സൗജന്യ കിറ്റ് വാങ്ങുന്നവരുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനാല്‍ പിന്നീടുള്ള പരിശോധനയില്‍ ക്രമക്കേടും അനര്‍ഹര്‍ കൈപ്പറ്റുന്നതും കണ്ടെത്താനാവും. ഇന്നു പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കാണു സൗജന്യ കിറ്റ് വിതരണം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."