HOME
DETAILS
MAL
സര്‍ക്കാര്‍ ബി.ജെ.പിയെ സ്വാധീനിച്ച് കൂടെ നിര്‍ത്തി: മുരളീധരന്
backup
April 27 2020 | 01:04 AM
കോഴിക്കോട്: സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ബി.ജെ.പിയെ സ്വാധീനിച്ച് കൂടെ നിര്‍ത്തിയെന്ന് കെ. മുരളീധരന് എം.പി. അതുകൊണ്ടാണ് പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. സി.ബി.ഐ അന്വേഷണം വേണമെന്നു എം.ടി രമേശ് ആവശ്യപ്പെട്ടപ്പോള്‍ വിജിലന്‍സ് അന്വേഷണം മതിയെന്നാണു സുരേന്ദ്രന് പറയുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോടുനിന്നു തിരുവനന്തപുരത്തെത്തിയ സുരേന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണു ചെയ്തത്.
ആരോപണവിധേയനായ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സ്ഥാനം ഒഴിയണം. രണ്ടു ലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തിനു കഴിവില്ലേ എന്ന കോടതിയുടെ ചോദ്യം കേരളത്തിനു നാണക്കേടാണ്. ഐ.ടി സെക്രട്ടറി ഇത്രയും കാലം എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം.
ഒരു പാര്‍ട്ടി ഓഫിസില്‍ ഐ.ടി സെക്രട്ടറി കയറിയിറങ്ങുന്നത് അതിലും വലിയ നാണക്കേടാണ്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷത്തിന്റെ വിജയമാണ്. കാബിനറ്റ് റാങ്കുള്ള അഡ്വക്കറ്റ് ജനറല്‍ അടക്കം ഒട്ടേറെ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് കേസില്‍ സര്‍ക്കാര്‍ സുപ്രിംകോടതി അഭിഭാഷകയെ കൊണ്ടുവന്നത്.
കൊവിഡ് പ്രതിരോധത്തിനു നേതൃത്വം നല്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ശമ്പളം പിടിക്കുന്നത് സ്വകാര്യ കമ്പനിയെ സംരക്ഷിക്കാന്‍ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരാനാണോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."