HOME
DETAILS

മുന്‍കരുതലില്ലാതെ  അയല്‍സംസ്ഥാന ഡ്രൈവര്‍മാര്‍;  നിരീക്ഷിക്കാന്‍ നിര്‍ദേശം

  
backup
April 27 2020 | 01:04 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d
 
കൊച്ചി: സംസ്ഥാനത്ത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പുതിയ ആശങ്കയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. 
ഇതനുസരിച്ച് എല്ലാ ഡ്രൈവര്‍മാരെയും കര്‍ശനമായി നിരീക്ഷിക്കാനും സംസ്ഥാന അതിര്‍ത്തിയിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തി മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു.
ട്രക്ക് ഡ്രൈവര്‍മാരുടെ താമസം, മറ്റ് അവശ്യ സൗകര്യങ്ങളുടെ ക്രമീകരണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 
ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കും. തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്താനാണ് തീരുമാനം.
ചരക്കു വാഹനങ്ങളില്‍നിന്ന് ഡ്രൈവര്‍മാരും സഹായികളും പല സ്ഥലങ്ങളിലും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതും നിരുത്സാഹപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ഇവര്‍ അനാവശ്യമായി വാഹനം വിട്ട് പുറത്തിറങ്ങരുത്. വിശ്രമത്തിനായി പ്രത്യേക സൗകര്യങ്ങളും പ്രത്യേകമായി ശുചിമുറികളും നല്‍കണം. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും പ്രദേശവാസികളുമായോ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുമായോ ഇടപെടാതിരിക്കാനുളള നടപടികളും സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
മാസ്‌കും സാനിറ്റൈസറും എല്ലാ ട്രക്ക് ഡ്രൈവര്‍മാരും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
മാര്‍ക്കറ്റുകളില്‍ ചരക്കിറക്കുന്നത് രാത്രി ഒന്നിനും രാവിലെ ആറിനുമിടയിലായി നിജപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്നുമുതല്‍ സംസ്ഥാനത്ത് അന്യസംസ്ഥാന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കര്‍ശനമായി നിരീക്ഷിക്കുകയും തീരുമാനങ്ങളും ക്രമീകരണങ്ങളും നടപ്പാക്കാനുമാണ് തീരുമാനം.
അതതു മാര്‍ക്കറ്റുകളിലേക്ക് ഏജന്‍സികള്‍ കൊണ്ടുവരുന്ന ചരക്കു ലോറികള്‍ കൂടാതെ തണ്ണിമത്തന്‍ പോലുള്ള വിളകള്‍ വിളവെടുത്തുകഴിഞ്ഞാലുടനെ അമിതലാഭം ലക്ഷ്യമിട്ട് ചില മൊത്തക്കാര്‍ നേരിട്ട് കേരളത്തിലെത്തിക്കുന്നുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  6 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  14 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  25 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  28 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  43 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago