HOME
DETAILS
MAL
നഴ്സിന് കൊവിഡ്; ഡല്‍ഹിയിലെ ഹിന്ദുറാവു ഹോസ്പിറ്റല്‍ അടച്ചു
backup
April 27 2020 | 01:04 AM
ന്യൂഡല്‍ഹി: നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഹിന്ദുറാവു ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്ന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മിഷണര്‍ വര്‍ഷ ജോഷി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി ജഹാന്ഗീര് പുരിയിലുള്ള ബാബു ജഗജീവന്‍ റാവു ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 44 ജീവനക്കാര്‍ക്ക് ഇതിനകം കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ 29 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 44 ആയി ഉയരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."