ചേര്‍പ്പുങ്കല്‍ ഫൊറോനയില്‍ വിശുദ്ധവാരാചരണം
പാലാ : ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോന പള്ളിയില്‍ വലിയ ആഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ 9ന് ആരംഭിക്കും. രാവിലെ 5.30ന് വി. കുര്‍ബാന, 7ന് കുര്‍ബാനയോട് കൂടിയ തിരുനാള്‍ കര്‍മ്മങ്ങള്‍, ഫോ. സെബാസ്റ്റ്യന്‍ തോണിക്കുഴി സന്ദേശം നല്‍കും. കുരുത്തോല വെഞ്ചരിപ്പ്, പള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആഘോഷമായ കുര്‍ബാന. 10ന് വൈകിട്ട് 4ന് വി. കുര്‍ബാന, 5 മുതല്‍ റവ. ഡോ. ജോസഫ് കടുപ്പില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം. 10, 11, 12 തീയതികളില്‍ രാവിലെ 5.45, 6.30, 7.30 സമയങ്ങളില്‍ കുര്‍ബാനയും തുടര്‍ന്ന് ധ്യാനപ്രസംഗവും നടക്കും. പെസഹവ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് സമൂഹബലി, കാല്‍കഴുകല്‍ ശുശ്രൂഷ, പ്രസംഗം, പരിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം. വികാരി ഫാ. ജോസ് അഞ്ചേരില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഫാ. ക്രിസ്റ്റി പന്തലാനി നയിക്കുന്ന തിരുമണിക്കൂര്‍ ആരാധന, രാത്രി 9 മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ പള്ളിക്കും ചുറ്റും നീന്തുനേര്‍ച്ച നടത്താന്‍ അവസരമുണ്ട്.
ദു:ഖ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പള്ളിയിലേക്ക് കുരിശിന്റെ വഴി. 2.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പീഢാനുഭവ ശുശ്രൂഷ, ദു:ഖവെള്ളിയുടെ സന്ദേശം ഫാ. ക്രിസ്റ്റി പന്തലാനി. തുടര്‍ന്ന് കുരിശിന്റെ വഴി, തിരുസ്വരൂപ ചുബനം. വലിയശനി രാവിലെ 6.45ന് സമൂഹബലി, സന്ദേശം ഫാ. മാത്യു കുമ്പുളുങ്കല്‍, പുത്തന്‍തീയും വെള്ളവും വെഞ്ചരിപ്പ്, സമൂഹ മാമോദീസ, മാമോദീസാ വൃത നവീകരണം.
ഞായറാഴ്ച രാവിലെ പുലര്‍ച്ചെ 3ന് ഉയിര്‍പ്പ് കര്‍മങ്ങള്‍, ബൈബിള്‍ ദൃശ്യാവിഷ്‌കരണം, പ്രദക്ഷിണം, പ്രസംഗം, ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."