HOME
DETAILS
MAL
യു.എ.ഇയില്‍നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് 30,000 പേര്‍
backup
April 27 2020 | 01:04 AM
ഫുജൈറ: കൊവിഡ് കാരണം യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികളില്‍ 30,000 പേരും അടിയന്തര യാത്രാ ആവശ്യമുള്ളവര്‍. കെ.എം.സി.സി തയാറാക്കിയ പട്ടികയിലാണ് ഇവരുടെ വിശദാംശങ്ങള്‍ ഉള്ളത്.
നാലു ദിവസങ്ങളിലായി 30,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ഏതുവിധേനയും മടക്കയാത്രക്ക് സന്നദ്ധരായി നില്‍ക്കുന്നവരാണിവര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം ഗര്‍ഭിണികളുമാണ്. കൊവിഡില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തിര വിമാനസര്‍വിസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര - സംസ്ഥാന - നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ടതായും കെ.എം.സി.സി അറിയിച്ചു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് മുന്‍ഗണനാ യാത്രാപട്ടിക തയാറാക്കിയത്. ഗര്‍ഭിണികളില്‍ ഏറെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരും സന്ദര്‍ശക വിസയില്‍ എത്തിയവരുമാണ്.
സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്കു വിസ പുതുക്കാതെ ഡിസംബര്‍ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകള്‍ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ കാത്തിരിക്കുന്നവരാണ് ഗര്‍ഭിണികള്‍.
പ്രസവ ചെലവുകള്‍ താങ്ങാനാവില്ലെന്നതാണ് അവരെ ആശങ്കയിലാക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യത്തിലുള്ള പ്രവാസികളുടെ വിവരങ്ങള്‍ തയാറാക്കിയത് പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായകമാകുമെന്ന് യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."