HOME
DETAILS

വടിവാള്‍ രാഷ്ട്രീയം മതിയാക്കാം

  
backup
February 26 2019 | 18:02 PM

violence-politics-27-02-2019

 


മാനവികതയുടെ എതിര്‍പക്ഷത്തു നിലകൊള്ളുന്ന വ്യക്തികളും സംഘടനകളും അടിസ്ഥാനപരമായി ഫാസിസത്തെ പ്രതിനിധീകരിക്കുന്നവരാണ്. ശത്രുവിനെക്കുറിച്ച് അപഖ്യാതി പറയുകയും ശത്രു ബോംബുണ്ടാക്കുന്നു, ആയുധപരിശീലനം നടത്തുന്നു, കൊല്ലാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്നു എന്നിങ്ങനെ നിരന്തരം കളവു പ്രചരിപ്പിക്കുകയും ചെയ്യലാണു ഫാസിസത്തിന്റെ പ്രവര്‍ത്തനരീതി.


ദാരിദ്ര്യം, പരാധീനത, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഭൗതികവാദമാണു പരിഹാരമെന്ന നിഗമനത്തിലാണു കാള്‍ മാര്‍ക്‌സ് എത്തിച്ചേര്‍ന്നത്. മതങ്ങള്‍ മാത്രമല്ല എല്ലാ പാരമ്പര്യങ്ങളും പുരോഗതിയെ തടയുന്ന വൈതരണികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരര്‍ഥത്തില്‍ ഫാസിസം പോലെ മാര്‍ക്‌സിസവും ആശയദാരിദ്ര്യത്തിന്റെ ഉല്‍പ്പന്നമാണ്. എതിരാളിയുടെ ആശയങ്ങളെ ആശയപ്പോരാട്ടത്തിലൂടെ തോല്‍പ്പിക്കാനുള്ള ശേഷിക്കുറവ് ആയുധമെടുത്തു പോരാടുന്ന അരാജകത്വത്തിലെത്തും.


ആത്മാര്‍ഥതയില്ലാത്തതും കഴമ്പില്ലാത്തതുമായ ആശയങ്ങള്‍ക്കും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയും. എങ്കിലും ആ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചു നിശ്ചിത ലക്ഷ്യത്തിലേക്കു നയിക്കാന്‍ അവയ്ക്കാകില്ല. കത്തിയും തോക്കും ബോംബും മനുഷ്യരെ പുരോഗതിയിലേക്കു കൈപിടിച്ചുയര്‍ത്തുന്ന സഹായ സാമഗ്രികളല്ല. അവ ഉന്മൂലനത്തിന്റെ അടയാളങ്ങളാണ്.


കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വടക്കേ ഇന്ത്യയില്‍ മാത്രം പശുവിന്റെ പേരില്‍ 44 കൊലപാതകമാണു നടന്നത്. ഒരു കിലോ ബീഫുമായി ഭാരതത്തില്‍ ഒരു കിലോമീറ്റര്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കേരളത്തിലെ വടക്കന്‍ ഭാഗങ്ങളില്‍ പട്ടാപ്പകല്‍ പോലും മനുഷ്യരെ തടഞ്ഞുനിര്‍ത്തി തുണ്ടംതുണ്ടമാക്കുന്നു. രണ്ടര മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയാണു ഷുക്കൂറെന്ന പത്തൊന്‍പതുകാരനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയത്.
കാസര്‍കോട്ട് പെരിയയില്‍ രണ്ടു ചെറുപ്പക്കാര്‍ പൈശാചികമായാണു കൊല്ലപ്പെട്ടത്. ടി.പി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ടുവെട്ടിയാണെന്നു നാം ആലങ്കാരികമായി പറയാന്‍ തുടങ്ങിയിരിക്കുന്നു. അരുംകൊലയെ കൗതുകമായി ചിത്രീകരിക്കല്‍. എന്തിന് ഇത്തരം ക്രൂരതകള്‍. അതു നമ്മള്‍ ആത്മാര്‍ഥമായി ചിന്തിക്കുന്നില്ല.
രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പണിപ്പെടുകയാണു പാര്‍ട്ടികള്‍. രക്തസാക്ഷികള്‍ ഉണ്ടാകുന്നതിനൊത്ത് നാടുനീളെ രക്തസാക്ഷി സ്തൂപങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. അവയെങ്ങനെ ത്യാഗത്തിന്റെ അടയാളങ്ങളാകും. രക്തസാക്ഷികളുടെ കണക്കു നിരത്തിയാണ് നേതാക്കള്‍ തെരുവു പ്രസംഗം നടത്താറുള്ളത്. അത് അഭിമാനിക്കാവുന്ന കാര്യമാണോ. മാനവികത മാനിക്കാത്ത രാഷ്ട്രീയപ്രവര്‍ത്തനമാണിവിടെ ശക്തിപ്പെടുന്നത്.


മതരംഗത്തും ഈ പ്രവണത പ്രകടമാണ്. നമ്മുടെ സാമൂഹിക ഭൂമിക ഭയാനകമാംവിധം മാറ്റിമറിക്കപ്പെട്ടു. അധികാരത്തിലെത്താന്‍ ആയുധമെടുക്കുന്ന വിപ്ലവം അപകടമാണെന്നു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യര്‍ മനുഷ്യരെ ഭയപ്പെടുകയും വേട്ടയാടുകയും വെറുക്കുകയും ചെയ്യുന്ന രീതിശാസ്ത്രം സ്വീകരിക്കപ്പെടുന്നു, രാഷ്ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും.

പാഠശാലകളെ പിടികൂടരുത്


വിദ്യാഭ്യാസപരമായി മുന്നേറാനുള്ള നീക്കങ്ങളും ശ്രമങ്ങളും വിചാരങ്ങളും ശ്ലാഘനീയം തന്നെ. എന്നാല്‍, അതു വിദ്യാഭ്യാസരംഗം താറുമാറാക്കുംവിധമാവരുത്. ഇപ്പോള്‍ത്തന്നെ കുട്ടികളെ ഒറ്റപ്പെടുത്തുന്ന വിദ്യാഭ്യാസ രീതിയാണുള്ളത്. പലവിധ സാഹചര്യങ്ങളില്‍ വളര്‍ന്ന കുട്ടികളെ ഒരു പാഠശാലയില്‍ എത്തിച്ചു പഠനത്തോടൊപ്പം പരിസര, സാഹചര്യങ്ങളെ പഠിക്കാനും ഇണങ്ങാനും പഠിപ്പിക്കുന്ന രീതി നഷ്ടപ്പെട്ടിരിക്കുന്നു. പണക്കാര്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, വിവിധ ജാതികള്‍ക്ക്, വിശ്വാസിക്ക്... എല്ലാം വ്യത്യസ്ത പാഠശാലകളായിക്കഴിഞ്ഞു.


അയല്‍ക്കാര്‍ക്കു തമ്മില്‍പ്പോലും പരിചയപ്പെടാനുള്ള സാധ്യത ഇല്ലാതാക്കി. മലയാളം പഠിക്കുന്നതു പോരായ്മയാണെന്ന ചിന്തയാണിപ്പോള്‍. ഖാദര്‍ കമ്മിഷന്‍ കൊണ്ടുവന്ന പരിഷ്‌കരണ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമേഖലയെ പിറകോട്ടു നയിക്കുമെന്ന് അധ്യാപക സംഘടനാ നേതാക്കള്‍ ആശങ്കപ്പെടുന്നു. മലയാളഭാഷയില്‍ പത്രം തുടങ്ങുന്നതുപോലും കാലികമല്ലെന്നു കരുതുന്നവരുണ്ട്.
കെ.പി കേശവമേനോന്റെ 'കഴിഞ്ഞകാലം' എന്ന പുസ്തകത്തില്‍ കളിയാക്കി പാടുന്ന ഒരു കവിത ഉദ്ധരിക്കുന്നുണ്ട്. 'പണമില്ലാത്തവര്‍, പണിയില്ലാത്തവര്‍, പകരംവീട്ടാന്‍ നോക്കിയിരിപ്പവര്‍, പറ്റും പാര്‍ശ്വക്കാരെ പോറ്റികള്‍, ചെറ്റുപരീക്ഷകള്‍ തോറ്റു കിടപ്പവര്‍, പഞ്ച പകരം ചേര്‍ന്നിട്ടത്രെ കിഞ്ചന പത്രാധിപരാകുന്നത് (പേജ് 123).


ആംഗലേയഭാഷാ പ്രണയം മൂത്ത് സംസ്‌കാരങ്ങളോടു യ്യുദ്ധ പ്രഖ്യാപനത്തിലേര്‍പ്പെട്ടെ പരിഷ്‌കരണവാദികള്‍ക്കിപ്പോഴും വംശനാശം സംഭവിച്ചിട്ടില്ല. ഒരു പ്രൊഫസര്‍ വിദ്യാഭ്യാസമന്ത്രിയായിട്ടും വിദ്യാഭ്യാസ മേഖല മാറിയിട്ടില്ല. ഹൈസ്‌കൂളും പ്ലസ് ടുവും സംയോജിപ്പിക്കാനുള്ള നീക്കം വിപരീതഫലമുണ്ടാക്കും. എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുകയാണ്. പരിവര്‍ത്തനം നല്ലതു തന്നെ. എന്നാല്‍, എല്ലാ പാഠശാലകളും പരിസര ബന്ധിതമാക്കണമെന്ന് ആരും പറഞ്ഞുകാണുന്നില്ല.
തെങ്ങിന്റെ കുലകള്‍ക്കും മനുഷ്യരുടെ തലകള്‍ക്കും രക്ഷയില്ലാത്ത നാടെന്ന് പണ്ട് സി.എച്ച് മുഹമ്മദ് കോയ പറഞ്ഞതോര്‍ക്കുക. ഇന്ന്, അതിനൊപ്പം മലയാളഭാഷയെ കൊന്നൊടുക്കുന്ന നാട് എന്നുകൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു. സംസ്‌കാരങ്ങളെ മാനിക്കാത്ത രാഷ്ട്രീയം മാറാത്ത കാലത്തോളം ഭാഷയും മനുഷ്യരും ഇന്നനുഭവിക്കുന്ന പ്രയാസങ്ങള്‍ കൂടുകയേയുള്ളൂ.


പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സാമാന്യം സമ്പന്നനാണ്. മികച്ച ശമ്പളവും സൗകര്യങ്ങളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കിട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്കു വിജയമാണ്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹോദരിയെ കെട്ടിച്ചയക്കാന്‍ ധാര്‍മികമായും സംഘടനാപരമായും രമേശ് ചെന്നിത്തലയ്ക്കുള്ള ബാധ്യത ചെറുതല്ല. മകന്റെ വിവാഹസല്‍ക്കാരം ഒഴിവാക്കി അതിനു ചെലവഴിക്കേണ്ട തുക കാസര്‍കോട്ട് കൊല്ലപ്പെട്ട യുവാക്കളിലൊരാളുടെ പെങ്ങളുടെ വിവാഹത്തിനു നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചുവെന്നു വാര്‍ത്ത.
വിവാഹസദ്യ നേരത്തെ കെങ്കേമമായി നടന്നതാണ്. മാറ്റിവച്ചത് സല്‍ക്കാരച്ചടങ്ങാണ്. അതു മാറ്റിവച്ചതു നല്ല കാര്യം. എന്നാല്‍, ആ തുക പറഞ്ഞ കാര്യത്തിനു ചെലവഴിക്കുന്നതും നല്ലത്. എങ്കിലും അതിനു പബ്ലിസിറ്റി നല്‍കേണ്ടിയിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വിചാരിച്ചാല്‍ എത്രയോ പെണ്‍കുട്ടികളെ സുമംഗലികളാക്കാന്‍ സാധിക്കും. നാട്ടുകാരൊക്കെ വകതിരിവുള്ളവരാണെന്നും നിരക്ഷരരല്ലെന്നും തിരിച്ചറിവുണ്ടാകണം. പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ 1000 വീടു വച്ചു കൊടുക്കുമെന്നു പറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതെവിടെയെത്തിയെന്ന് ആര്‍ക്കും തിട്ടമില്ല. യു.ഡി.എഫ് കണ്‍വീനറോട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ നടന്നുവരുന്നുവെന്ന ഒഴുക്കന്‍ മറുപടിയാണു നല്‍കിയത്. എങ്ങനെ നടക്കുന്നുവെന്നറിയാന്‍ ജനത്തിനു താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം.


ഇങ്ങനെയായാല്‍ നിയമം കൈയിലെടുക്കുമെന്നു കെ മുരളീധരന്‍. സുധാകരന്റെ യോഗ്യത തിരിച്ചറിഞ്ഞ മുരളി ആ വഴിയെ അനുയായികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നു ചിലര്‍ പറയുന്നുണ്ട്.

വിഭജന വിചാരം


ധ്രുവീകരണം അതിവേഗം സംഭവിക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയ നീക്കങ്ങളുടെ ഗുണഫലങ്ങളാണ് അവയെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. മതസംഘടനകളും പ്രതിസ്ഥാനത്തില്ലാതില്ല. ജാതീയതയുടെ ശത്രുതാപരമായ വീക്ഷണങ്ങള്‍ വരുത്തിയ മഹാദുരന്തങ്ങള്‍ നവോത്ഥാന നായകന്മാര്‍ തിരിച്ചറിഞ്ഞ് ഇടപെട്ടതുകൊണ്ട് ഒരു ഏകതാസമൂഹത്തെ നിര്‍മ്മിച്ചെടുക്കാന്‍ ഒരു പരിധിയോളം സാധിച്ചു.
സ്ഥാനാര്‍ഥിപ്പട്ടിക മുതല്‍ സ്ഥാനമാനങ്ങള്‍ വരെ ജാതിയടിസ്ഥാനത്തിലാണ് വീതം വയ്ക്കുന്നത്. കഴിവും യോഗ്യതയും മാനദണ്ഡമല്ല. പിന്നാക്കവും അവശതയും പരിഗണിക്കപ്പെടാറില്ല. ഈ പ്രവണത കാരണം ജാതീയത നീക്കം ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല അതു ക്രമാതീതമായി വളരുകയും ചെയ്തു. കര്‍മങ്ങളല്ല, മാനദണ്ഡങ്ങളെന്ന ചിന്ത പാര്‍ട്ടികളെ പിടികൂടി.


കര്‍മവ്യതിയാനം കാരണം ശുദ്ധരായി മാറിയ ക്ഷത്രിയരെ സംബന്ധിച്ചു മനുസ്മൃതിയില്‍ പറയുന്നുണ്ട്. ജാതിയല്ല സംസ്‌കാരമാണ് ഔന്നത്യത്തിനു കാരണമെന്നു പണ്ടു വിശ്വസിച്ചിരുന്നു. വ്യാസന്‍ താണജാതിക്കാരിയുടെ മകനായിരുന്നു. കര്‍മങ്ങള്‍ക്കാണു മഹത്വമെന്ന പാഠമാണിത്.
എന്നാല്‍, ചുളുവില്‍ പലതും നേടാന്‍ നിരവധി ജാതികളും ഉപജാതികളും ഉണ്ടാക്കിയവര്‍ എന്താണോ ലക്ഷ്യംവച്ചത് അതിപ്പോഴും തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം അതിലേക്കാണു വിരല്‍ചൂണ്ടുന്നത്. പാര്‍ലമെന്റില്‍ പോയി അടിസ്ഥാനവര്‍ഗത്തെ സംബന്ധിച്ചും അടിസ്ഥാനവിഷയങ്ങളെ സംബന്ധിച്ചും ആധികാരികമായി പഠിച്ചവതരിപ്പിക്കാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്നു പാര്‍ട്ടികള്‍ക്കു ചിന്തിക്കാന്‍ സാധിക്കാത്ത അവസ്ഥ നമ്മുടെ ജാതീയതയുടെ സ്വാധീനത്തെയാണു സൂചിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago