HOME
DETAILS
MAL
വുഹാനിലെ വൈറസ് ബാധിതരെല്ലാം രോഗമുക്തരായെന്ന് ചൈന വുഹാനില്‍ ഇനി രോഗികളില്ല!
backup
April 27 2020 | 01:04 AM
ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉറവിടമെന്ന് ലോകം വിശ്വസിക്കുന്ന വുഹാനില്‍നിന്നു ശുഭവാര്‍ത്ത. വുഹാനില്‍ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന എല്ലാവരെയും ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ചൈന വ്യക്തമാക്കി.
വുഹാനിലെ രോഗികളെല്ലാം രോഗമുക്തരായെന്നാണ് ചൈന വ്യക്തമാക്കുന്നത്. നിലവില്‍ വുഹാനിലെ ആശുപത്രികളില്‍ കൊവിഡ് ബാധിതരായി ആരും ചികിത്സയിലില്ല.
ഇന്നലെയാണ് ചൈനീസ് ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വുഹാനില്‍ നിലവില്‍ രോഗികളുടെ എണ്ണം പൂജ്യമാണെന്നും ഭരണകൂടത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു കാരണമെന്നും വ്യക്തമാക്കിയ നാഷനല്‍ ഹെല്‍ത്ത് മിഷന് വക്താവ് മി ഫെങ്, എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു. വുഹാനില്‍ മാത്രം 46,452 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. ചൈനയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ 56 ശതമാനവും വുഹാനിലായിരുന്നു. ഇവിടെ 3,869 പേര് മരിക്കുകയും ചെയ്തു.
ചൈനയിലെ ആകെ കൊവിഡ് മരണങ്ങളുടെ 84 ശതമാനവും വുഹാനിലായിരുന്നു. ഇവിട രോഗബാധ ഒഴിഞ്ഞെന്ന സ്ഥിരീകരണം ലോകത്തിനു നല്ല സന്ദേശമാണ് നല്‍കുന്നത്.
അതേസമയം, വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് നിര്‍മിക്കപ്പെട്ടതെന്ന ആരോപണമുയരുകയും അമേരിക്കയും ആസ്ത്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ ഈ ആരോപണം അന്വേഷിക്കുമെന്നു വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ ഈ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.
ഈ ആരോപണത്തിനു പിന്നാലെയായിരുന്നു ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹായം അമേരിക്ക നിര്‍ത്തിവച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ബദല്‍ സംവിധാനം ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.
ചൈന ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നെങ്കിലും അമേരിക്കയുടെ തീരുമാനം വന്നതോടെ ലോകാരോഗ്യ സംഘടനയ്ക്കു 30 ദശലക്ഷം ഡോളര്‍ അധികം നല്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."