HOME
DETAILS
MAL
ജീവജാലങ്ങള്‍ക്ക് ഭീഷണിയായ ഏറ്റവും വലിയ ഓസോണ്‍ ദ്വാരം അടഞ്ഞു
backup
April 27 2020 | 02:04 AM
ലണ്ടന്‍: ലോകത്ത് ഏറ്റവും വലിയ ഓസോണ്‍ ദ്വാരം അടഞ്ഞതായി കണ്ടെത്തല്‍. അന്തരീക്ഷ നീരീക്ഷണ സേവനദാതാക്കളായ കോപര്‍നിക്കസ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ് (ഇ.സി. എം. ഡബ്ല്യു.എഫ്) ന്റെ സഹായത്തോടെയാണ് ഈ കോപര്‍നിക്കസ് ഈ പഠനം നടത്തിയത്.
മാര്‍ച്ച് ആദ്യവാരത്തിലാണ് ആര്‍ട്ടിക് മേഖലയിലെ വന്‍ ഓസോണ്‍ ദ്വാരം കണ്ടെത്തിയത്. സൂര്യനില്‍ നിന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഭൂമിയിലെത്താനും മനുഷ്യരില്‍ തൊലിയില്‍ കാന്‍സര്‍ പോലുള്ള അസുഖത്തിനും കാരണമാകുന്നതായിരുന്നു ഈ ഓസോണ്‍ പാളിയിലെ ദ്വാരം.
എന്നാല്‍ ഈമാസം 23ന് നടത്തിയ നിരീക്ഷണത്തില്‍ ഓസോണ്‍ ദ്വാരം അടഞ്ഞതായി കണ്ടെത്തിയെന്ന് യൂറോപ്പിലെ എര്‍ത്ത് മോണിറ്ററിങ് പ്രോഗ്രാം നടത്തുന്ന കോര്‍പനിക്കസിലെ വിദഗ്ധര്‍ സ്ഥിരീകരിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ് ഓസോണ്‍ ദ്വാരം സ്വമേധയാ അടയാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
സാധാരണ അന്റാര്‍ട്ടിക്കയിലാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തിയിരുന്നത്. ആര്‍ട്ടിക് മേഖലയിലെ ഓസോണ്‍ പാളിയിലെ ദ്വാരം നാസയുടെ ഓസോണ്‍ വാച്ചിലെ സാറ്റ്‌ലൈറ്റ് ഡാറ്റ വച്ചാണ് കണ്ടെത്തിയത്. മാര്‍ച്ച് മാസത്തിലുടനീളം നാസയുടെ ഉപഗ്രഹങ്ങള്‍ ആര്‍ട്ടിക് പ്രദേശത്തെ ഓസോണ്‍ പാളിയിലെ ദ്വാരം നീരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നാണ് വളരെ വലുതും തീവ്രമേറിയതുമാണെന്ന് ഇതെന്ന് കണ്ടെത്തിയത്.
എന്താണ്
ഓസോണ്‍ പാളി
അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറില്‍ നിലനില്‍ക്കുകയും അള്‍ട്രാവയലറ്റ് (യു.വി) വികിരണങ്ങളെ ഭൂമിയിലേക്ക് അയക്കാതെ ഒരു പുതപ്പുപോലെ ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഓസോണ്‍ പാളിയുടെ ധര്‍മം.
മനുഷ്യ നിര്‍മിതമായി പുറംതള്ളുന്ന ക്ലോറൈഡുകള്‍, ബ്രോമൈഡുകള്‍, സി.എഫ്.സി തുടങ്ങിയ രാസവസ്തുക്കളാണ് ഓസോണ്‍ കവചത്തിന് വിള്ളലേല്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."