ലോകാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന്
കോട്ടയം: ലോക ആരോഗ്യദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് പാല ജനറല്‍ ആശുപത്രിയില്‍ കെ.എം.മാണി എം.എല്‍.എ നിര്‍വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫിസ്, ആരോഗ്യ കേരളം, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സൈക്കാട്രിക് സൊസൈറ്റി, പാല, ജനറല്‍ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത് . 'വിഷാദരോഗങ്ങള്‍: വരു നമുക്കൊരല്‍പ്പം സംസാരിക്കാം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പാല നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ സണ്ണി അധ്യക്ഷയാകും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷ ഷെറിന് തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.
വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര് രാജന്, ഡോ. എസ്. ജറോം, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ. ദേവ് സംസാരിക്കും. പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്‍സി റ്റി. കെ സ്വാഗതവും ജെ.സി. സൈക്കാട്രിസ്റ്റ് ഡോ. റ്റോണി തോമസ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."