HOME
DETAILS
MAL
ഡല്‍ഹിയിലും മുംബൈയിലും മലിനീകരണം കുറഞ്ഞു
backup
April 27 2020 | 02:04 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രധാന നഗരങ്ങളിലെല്ലാം അന്തരീക്ഷ മലിനീകരണം കുറഞ്ഞു. റോഡുകളില്‍ വാഹനങ്ങള്‍ ഓടാതാവുകയും ഒരു മാസത്തിലേറെയായി മിക്ക വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയും ചെയ്തതോടെയാണിത്. മുംബൈയിലെയും ഡല്‍ഹിയിലെയും ഏറെ മലിനീകരണം നടന്നിരുന്ന ഹോട്ട്‌സ്‌പോട്ടുകളെല്ലാം മലിനീകരണമില്ലാത്ത ഗ്രീന്‍ സോണുകളായി മാറിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ എട്ട് മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗ്രീന്‍ സോണുകളായി മാറിയതെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച്(സഫര്‍) ഡയരക്ടര്‍ ഗുഫ്‌റാന്‍ ബേഗ് പറയുന്നു. വിനോബപുരി, ആദര്‍ശ് നഗര്‍, വസുന്ധര, സാഹിബബാദ്, ആശ്രം റോഡ്, പഞ്ചാബി ബാഗ്, ഓഖ്‌ല, ബദര്‍പുര്‍ എന്നിവയാണിവ. മുംബൈയില്‍ വോര്‍ലി, ബോരിവാലി, ഭാന്‍ദപ് എന്നീ സ്ഥലങ്ങളാണ് ഏറ്റവും മലിനീകരണമുക്തമായത്. വ്യവസായ സ്ഥാപനങ്ങളും വാഹനങ്ങളുടെ ആധിക്യവുമാണ് ഇരു നഗരങ്ങളെയും മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളാക്കിയിരുന്നത്. ഇപ്പോള്‍ ഇവിടുത്തെ വായു ഗുണനിലവാര സൂചിക നല്ലത്, തൃപ്തികരം എന്ന വിഭാഗത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."