HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ 80 ശതമാനം കൊവിഡ് രോഗികള്‍ക്കും രോഗലക്ഷണങ്ങളില്ല
backup
April 27 2020 | 02:04 AM
മുംബൈ: സംസ്ഥാനത്ത് കൊവിഡ് രോഗികളില്‍ 80 ശതമാനവും പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എങ്ങനെ സാധാരണനിലയിലെത്താം എന്നതുസംബന്ധിച്ച് പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ലോക്ക് ഡൗണ്‍ നീട്ടുകയല്ലാതെ മാര്‍ഗമില്ലെന്നും ജനങ്ങള്‍ ക്ഷമകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണം.
വീട്ടില്‍ വച്ച് വ്യായാമം ചെയ്യുക. വല്ല കൊവിഡ് ലക്ഷണവും തോന്നിയാല്‍ മടിച്ചുനില്‍ക്കാതെ ഉടന്‍ സമീപത്തെ ക്ലിനിക്കില്‍ ചെല്ലുക. രോഗം മറച്ചുവയ്ക്കാനോ സ്വയം ചികിത്സയ്‌ക്കോ ആരും മുതിരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് അടുത്ത മൂന്നു നാല് മാസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും ക്ഷമയോടെ നിന്നാല്‍ വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ബാധിതരില്‍ 50 ശതമാനത്തിനും തനിക്ക് വൈറസ് ബാധിച്ച കാര്യം അറിയില്ലെന്ന് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സി.ഡി.എസ്) ഡയരക്ടര്‍ ഡോ. റോബര്‍ട്ട് റെഡിഫീല്‍ഡും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."