HOME
DETAILS
MAL
വായ്പാ തട്ടിപ്പ്: നിരവ് മോദിയുടെ 147.72 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
backup
February 26 2019 | 18:02 PM
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി നിരവ് മോദിയുടെ 147.72 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലും സൂറത്തിലുമായുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്നും ഇവയുടെ മൂല്യം 147,72,86,651 കോടി രൂപ വരുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി. എട്ട് ആഡംബര കാറുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആഭരണങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. 13,000 കോടി രൂപയാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നിരവ് മോദി വായ്പയെടുത്തിരുന്നത്. ഫയര്‍ സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, രാധേഷിര് ജ്വല്ലറി കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, റിതം ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലായിരുന്നു വായ്പയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."