പഞ്ചായത്ത് വികസനസമിതി ചെയര്‍പേഴ്‌സന്റെ വീടാണ്..!
പള്ളിക്കല്‍: സ്വന്തം പ്രാരാബ്ദങ്ങള്‍ വകവയ്ക്കാതെ ജനസേവനത്തില്‍ നിറസാന്നിധ്യമാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധി വഹീദാബാനു.
പതിനാറു വര്‍ഷം മുന്‍പു കുടുംബശ്രീയിലൂടെ പൊതുരംഗത്ത് വന്ന ഇവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മുസ്‌ലിംലീഗ് പ്രതിനിധിയായി 15ാം വാര്‍ഡില്‍നിന്നു വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട്, ഗ്രാമപഞ്ചായത്ത് വികസനസമിതി ചെയര്‍പേഴ്‌സണുമായി. എന്നാല്‍, ഇവരുടെ കുടുംബത്തിന്റെ ജീവിതം കൊച്ചു കൂരയിലാണ്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവും ഇലക്ട്രിക് കോഴ്‌സിനു പഠിക്കുന്ന 20കാരനായ മകനും അതിനു താഴെ ഡിഗ്രിക്കു പഠിക്കന്ന മകളുമടങ്ങുന്നതാണ് കുടുംബം. പള്ളിക്കല്‍ സ്രാമ്പ്യ ബസാറില്‍ നാല് സെന്റ് സ്ഥലത്ത് ഓടുമേഞ്ഞ വീട്ടിലാണ് താമസം. മഴയില്‍നിന്നു രക്ഷനേടാന്‍ തകര്‍ന്ന ഓടിനു മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച, ഇരു മുറികള്‍ മാത്രമുള്ള കൊച്ചു കൂരയാണത്. കുട്ടികളുടെ പഠനത്തിന് പോലും ഏറെ പ്രയാസപ്പെടുന്ന ഈ കുടംബം നേരത്തെ ബി.പി.എല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പുതിയ ലിസ്റ്റില്‍നിന്നു പുറത്താകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."