ഫഹദ് വധം: പ്രതി കുറ്റക്കാരന്‍
കാസര്‍കോട്: ഫഹദ് വധക്കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കോടതി. ഇയാള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
പെരിയ കല്ല്യോട്ടു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഫഹദിനെ പെരിയ കണ്ണോത്തെ വിജയ കുമാര്‍ (30) ആണ് ക്രൂരമായി കൊലപ്പെടുത്തിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്ന ഫഹദിന് കാലില്‍ മുടന്തുണ്ടായിരുന്നതിനാല്‍ നടന്നുപോകാന്‍ പ്രയാസമായിരുന്നു.
2015 ജൂലായ് ഒന്‍പതിന് സ്‌കൂളിലേക്ക് നടന്ന് പോവുകയായിരുന്ന ഫഹദിനെ (എട്ട്) വിജയകുമാര്‍ പിന്നില്‍നിന്നു കടന്നുപിടിച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫഹദിന്റെ പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൊലക്ക് ശേഷം നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍(ഐ.പി.സി 341), കൊലപാതകം(302) വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്നു ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."