ആത്മനിര്‍വൃതിയില്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
കോഴിക്കോട്: വ്രതവിശുദ്ധിയുടെ ചൈതന്യവുമായി കേരളത്തില്‍ വെള്ളിയാഴ്ച ഈദുല്‍ ഫിത്വ്ര്‍ ആഘോഷിച്ചു.
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുമൊക്കെയുണ്ടാക്കിയ ദുരന്തം തന്നെയായിരുന്നു പള്ളികളിലെ പെരുന്നാള്‍ പ്രസംഗത്തിലെ പ്രധാന വിഷയം. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ ക്ഷമയോട് തരണം ചെയ്യാന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കിയിരുന്നു. പൊതുസ്ഥലത്തെ നിസ്‌കാരത്തിനെതിരേ സംഘ്പരിവാര്‍ ഭീഷണി നിലനില്‍കുന്ന സാഹചര്യത്തിലാണിത്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലും വെള്ളിയാഴ്ചയായിരുന്നു ചെറിയ പെരുന്നാള്‍. സഊദി മതകാര്യ വകുപ്പിന് കീഴില്‍ രാജ്യത്തെ വിവിധ ഈദുഗാഹുകളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ കനത്ത സുരക്ഷ മുന്നൊരുക്കങ്ങളോട് കൂടിയാണു സഊദിയില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചത്.
കുടുംബവീടുകള്‍ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പെരുന്നാളിനെ വിശ്വാസികള്‍ ധന്യമാക്കി. കട്ടിപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷത്തിന്റെ മാറ്റുകുറച്ച് അവര്‍ക്കായി പള്ളികളില്‍ പ്രാര്‍ഥനയും നിസ്‌കാരവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."