HOME
DETAILS
MAL
മഹിളാ കോണ്‍ഗ്രസ് അമ്മമാരുടെ സംഗമം നടത്തും
backup
February 26 2019 | 18:02 PM
കോട്ടയം : സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് പെരിയയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അമ്മമാരോട് സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മാപ്പു പറയണമെന്നും ലതികാ സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കല്ലോട്ട് മാരച്ച് അഞ്ചിന് രാവിലെ 10ന് നടക്കുന്ന മഹാസംഗമത്തില്‍ ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ ഉള്‍പ്പടെ സി.പി.എം ആക്രമത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട നിരവധി വനിതകള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."