HOME
DETAILS
MAL
യാത്രാ പ്രതിസന്ധി: റിയാദില്‍ മാത്രം ആയിരത്തിലധികം പേര്‍ സഹായം തേടിയതായി കെ.എം.സി.സി
backup
April 27 2020 | 02:04 AM
റിയാദ്: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട യാത്രാ പ്രതിസന്ധിക്കിടെ അടിയന്തരമായി നാട്ടിലെത്തേണ്ടവരായി സഹായം അഭ്യര്‍ഥിച്ചത് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍.
റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സിയാണ് ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ശേഖരിച്ചത്. യാത്രാ നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ഗര്‍ഭിണികള്‍, രോഗികള്‍, വിസിറ്റ് വിസ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്‌സിറ്റ് കാത്തുകഴിയുന്നവര്‍, തൊഴില്‍ കരാര്‍ തീര്‍ന്നവര്‍, മാസങ്ങളായി ജോലിയോ, ശമ്പളമോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍, വാര്‍ഷികാവധിക്ക് നാട്ടില്‍ പോകാന്‍ നില്‍ക്കുന്നവര്‍ തുടങ്ങി ആയിരക്കണക്കിന് മലയാളികളാണ് റിയാദില്‍ മാത്രമുള്ളത്.
പ്രത്യേകം തയാറാക്കിയ ഗൂഗ്ള്‍ ഫോം ഉപയോഗിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ വിവരശേഖരണത്തില്‍ 145 ഗര്‍ഭിണികള്‍, ജോലി നഷ്ടമായ 255 പേര്‍, ഫൈനല്‍ എക്‌സിറ്റ് ആയവര്‍ 171, വിസിറ്റ് വിസ കാലാവധി തീര്‍ന്നവര്‍ 123, പ്രായമായവര്‍ 29, വാര്‍ഷികാവധിക്ക് നാട്ടില്‍ പോകേണ്ടവര്‍ 264, മറ്റുകാരണങ്ങള്‍ കൊണ്ട് നാട്ടില്‍ പോകേണ്ടവര്‍ 159 എന്നിങ്ങനെ നിരവധി പേര്‍ റിയാദില്‍ മാത്രം ഉണ്ടെന്നാണ് കണ്ടെത്തിയത്. റിയാദില്‍നിന്നു മാത്രമായി ഇത്രയധികം കണ്ടെത്തിയപ്പോള്‍ സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികളുടെ എണ്ണം പതിനായിരക്കണക്കിന് വരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."