യുദ്ധസാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: കോടിയേരി
തൊടുപുഴ: രാജ്യത്ത് യുദ്ധസാഹചര്യം സൃഷ്ടിച്ച് പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണ യാത്രക്ക് ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്‍വാമ ആക്രമണത്തെ എല്ലാവരും അപലപിച്ചതാണ്. രാജ്യത്തിനായി വീരമൃത്യുവരിച്ച ജവാന്‍മാരോട് ആദരവുണ്ട്. സമചിത്തതയോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സര്‍വകക്ഷിയോഗം നിലപാടെടുത്തത്. എന്നാല്‍, അമിത്ഷായും ആര്‍.എസ്.എസും ഇത് അട്ടിമറിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്ന മോദി യുദ്ധഭീതി വിതച്ച് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതുവഴി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കഴിയുകയും ചെയ്യുമെന്ന അമിത്ഷായുടെ അജന്‍ഡയാണ് ഇപ്പോള്‍ നടക്കുന്നത്.
അദാനിക്ക് രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് നല്‍കുന്നതിനുപിന്നിലും കോടികളുടെ അഴിമതിയാണുള്ളത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."