HOME
DETAILS

പനി പരിധി വിടുന്നു; ശ്രദ്ധ വേണം

  
backup
July 06 2016 | 08:07 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d


സ്വന്തം ലേഖിക

കോഴിക്കോട്: വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇന്നലെയും ഡിഫ്തീരിയ ലക്ഷണങ്ങളോടെ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനാട്ടുകര സ്വദേശി തരുണ്‍, നെല്ലിക്കാപ്പറമ്പ് സ്വദേശി അജിത എന്നിവരാണ് ചികിത്സ തേടിയത്. മുതിര്‍ന്നവരിലും ഡിഫ്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്കും കുത്തിവയ്പ്പും ബോധവല്‍ക്കരണവും നല്‍കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഡോക്ടര്‍ക്കുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഫറൂക്ക് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഷാദിയക്കാണ് കഴിഞ്ഞ ദിവസം ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ എല്ലാ ആശുപത്രി ജീവനക്കാരും ടി.ഡി വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഒളവണ്ണ, കുന്ദമംഗലം, മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ബേപ്പൂര്‍ ഭാഗത്ത് ഡിഫ്തീരിയ ബാധിച്ച് ഒരു കുട്ടി മരിച്ചതിനാല്‍ നേരത്തെതന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ആവശ്യത്തിന് ആന്റി ടോക്‌സിന്‍ എത്തിക്കാനുള്ള നടപടികളും അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ട്. പനി ബാധിച്ച് ഇന്നലെ മാത്രം 937 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. എലിപ്പനി ബാധയെ തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശി ചോയി(67) തിങ്കളാഴ്ച മരിച്ചിരുന്നു. മൂന്നു പേര്‍ക്ക് ഇന്നലെയും എലിപ്പനി സ്ഥിരീകരിച്ചു. ബേപ്പൂര്‍, കുരുവട്ടൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ എലിപ്പനി ബാധയുണ്ടായത്. വയറിളക്കം ബാധിച്ച് 447 പേരാണ് ഇന്നലെ ചികിത്സ തേടിയത്. ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അഞ്ചു പേര്‍ക്ക്എലിപ്പനി സ്ഥിരീകരിക്കുകയും 2839 പേര്‍ പനി ബാധിച്ച് ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ കണക്കെടുത്താല്‍ ഇതിന്റെ ഇരട്ടി ആകും.
ജില്ലയില്‍ ഡെങ്കിപ്പനിയും വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. മലയോരപ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ബാധ കൂടുതലുള്ളത്. ഇതുവരെ അഞ്ചു പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഡെങ്കിപ്പനി പകരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കെതിരേ സ്‌ക്വാഡുകളായി തിരിഞ്ഞ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്‌കൂള്‍തലത്തിലും മറ്റും രോഗത്തെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചും ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ്് തീരുമാനിച്ചു. കുത്തിവയ്‌പ്പെടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതുവരെ കുത്തിവയ്‌പ്പെടുക്കാത്തവര്‍ ആദ്യ ഡോസ് കഴിഞ്ഞ് തൊട്ടടുത്ത മാസത്തിലും തുടര്‍ന്ന് ആറാം മാസവും കുത്തിവയ്‌പ്പെടുക്കണമെന്ന് ഡി.എം.ഒ ആര്‍.എല്‍ സരിത അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago