HOME
DETAILS
MAL
സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു
backup
February 26 2019 | 18:02 PM
കൊച്ചി: പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് വേതനാവധി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു.
ജനുവരി എട്ട്, ഒന്‍പത് തിയതികളിലെ പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് സ്റ്റേ ചെയ്തത്.
സര്‍ക്കാര്‍ സമരം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. പണിമുടക്ക് ആകസ്മികമായ അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരേ അഭിഭാഷകനായ ബി. ബാലഗോപാലനാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയത്.
ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ നടപടി മൂലം പൊതുഖജനാവിന് 180 കോടിയുടെ നഷ്ടം സംഭവിക്കുമെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."