HOME
DETAILS
MAL
ചെന്നൈയിലെ മലയാളികളായ ചെറുകിട കച്ചവടക്കാര്‍ കുടിയിറക്ക് ഭീഷണിയില്‍
backup
April 27 2020 | 02:04 AM
ചെന്നൈ: ഒരു മാസത്തിലധികമായി കൊവിഡ് പ്രതിരോധത്തിനായി ചെന്നൈയിലെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ പൂട്ടികിടക്കുമ്പോഴും കടവാടക നല്‍കണമെന്നാവശ്യപ്പെട്ടു കടയുടമകള്‍ നിര്‍ബന്ധം പിടിക്കുകയാണെന്ന് കച്ചവടക്കാര്‍. ഇതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള കച്ചവടക്കാര്‍ കുടിയിറക്കല്‍ ഭീഷണി നേരിടുകയാണ്. പുതിയ സഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് കഴിഞ്ഞാലും തുടരുമെന്ന സ്ഥിതിയാണുള്ളത്. ഇനിയുള്ള രണ്ടു ദിവസം ചെന്നൈ ഉള്‍പ്പടെയുള്ള അഞ്ചു ജില്ലകളില്‍ ലോക്ക് ഡൗണ്‍ ശക്തമാക്കിയിട്ടുമുണ്ട്.
മലബാറില്‍ നിന്നുള്ളവരാണ് ചെന്നൈയില്‍ കൂടുതലും ചെറുകിട ഹോട്ടലുകളും ചായക്കടകളും, ജ്യൂസ് കടകളും നടത്തി വരുന്നത്.ഒരു കടക്ക് മാസം 15000 മുതല്‍ നാല്‍പതിനായിരം വരെ വാടക നല്‍കുന്ന കടകളുണ്ട്. കച്ചവടമൊന്നും നടക്കാത്ത സാഹചര്യത്തിലാണ് കെട്ടിടവാടക നല്‍കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നത്. ഇതിനു പുറമെ വൈദ്യുതി ചാര്‍ജ് വേറെ അടക്കണം.
ലോക്ക് ഡൗണ്‍ പൂര്‍ണമായും നീക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വാടക നിര്‍ബന്ധമായി പിരിക്കാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, കെട്ടിട ഉടമകള്‍ അതൊന്നും വകവെക്കാതെ വാടക നല്‍കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ചെന്നൈയിലെ ചെറുകിട കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല ഐ.ടി കംപനികളിലും മറ്റു കംപനികളിലും സ്ഥപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകളുള്‍പ്പടെയുള്ളവരോടും മാസവാടക നല്‍കണമെന്നും അല്ലെങ്കില്‍ ഭക്ഷണം നല്‍കില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. ഈ അവസ്ഥയില്‍ പലരും നാട്ടിലേക്ക് പോകാനും അവിടെയെത്തി ക്വറന്റൈനില്‍ കിടക്കാനും തയാറാണെങ്കിലും നാട്ടിലെത്താനുള്ള സംവിധാനമില്ലാത്തതിനാല്‍ വലയുകയാണ്. കെ എം സി സി, ചെന്നൈ മലയാളി സമാജം പോലുള്ള സന്നദ്ധ സംഘടനകള്‍ ഭക്ഷണമൊക്കെ നല്‍കുന്നുണ്ടെങ്കിലും എല്ലായിടത്തും എത്തിപ്പെടാനുള്ള യാത്രാബുദ്ധിമുട്ടുണ്ട്. പൂട്ടിയിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ബന്ധപെട്ട് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ചെറുകിട കച്ചവടക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."