പൂട്ടിയ മദ്യശാല കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടക്കുന്നതായി പരാതി
എടപ്പാള്‍: പുള്ളുവന്‍പടിയിലെ ബിവറേജസ് മദ്യശാലപൂട്ടിയതോടെ ഈ പരിസരം കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന വ്യാപകം. തിരൂര്‍ ബിവറേജസ് മദ്യശാലയില്‍നിന്ന് മദ്യമെത്തിച്ച് ഇവിടെ എത്തുന്നവര്‍ക്കും മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്കും നല്കുന്ന സംഘമാണ് സജീവമായിട്ടുള്ളത്.
എടപ്പാളിലെ ബാറുകളും പൊന്നാനിയിലെ വില്പനശാലയും അടച്ചതോടെ മദ്യംകിട്ടാനില്ലാത്ത അവസ്ഥയായി.
തൃത്താലയിലെയും മറ്റും മദ്യശാലകള്‍ നേരത്തെ അടച്ചിരുന്നു. ഈ അവസരം മുതലെടുത്താണ് സമാന്തരസംഘങ്ങള് സജീവമായിട്ടുള്ളത്. മദ്യശാലയില്‍ നിന്ന് വാങ്ങുന്നതിന്റെ ഇരട്ടിയോളം വിലയ്ക്കാണ് ആവശ്യക്കാര്‍ ഇവ നല്‍കുന്നത്.
പരിസരവാസികള്‍ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ടണ്ട്. പുള്ളുവന്‍പടിയിലെ സമാന്തര മദ്യവില്‍പ്പന സംഘത്തെ ഉടന്‍ പിടികൂടണമെന്ന് മദ്യവിരുദ്ധ സമരസമിതി യോഗം ആവശ്യപ്പെട്ടു. ടി.എ ഖാദര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."