HOME
DETAILS

സംഘടനാ ചുമതലകള്‍ വഹിക്കുന്നവര്‍ മത്സരിക്കില്ല

  
backup
February 26 2019 | 18:02 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b9%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95



തിരുവനന്തപുരം: സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലകള്‍ വഹിക്കുന്നവരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കുന്നത്.


മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. എല്‍.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. സി.പി.എമ്മിനും സി.പി.ഐക്കും ജനതാദള്‍ എസിനും മാത്രമേ ഇത്തവണ സീറ്റൊള്ളൂവെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിനെയും പരിഗണിക്കുന്നുണ്ട്. സി.പി.ഐക്ക് അവര്‍ നേരത്തേ മത്സരിച്ച നാല് മണ്ഡലങ്ങള്‍ തന്നെ ഇത്തവണയും നല്‍കും.
ജനതാദളിന്റെ കോട്ടയം സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും. എറണാകുളമാണ് ജനതാദള്‍ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ഇന്നസെന്റിനെ നിര്‍ത്തി തിരിച്ചുപിടിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍. എല്‍.ഡി.എഫിന്റെ ജാഥ കഴിഞ്ഞതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കൂടാതെ പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ സ്ഥലങ്ങളില്‍ ജനപിന്തുണയുള്ള സ്വതന്ത്രരെ പരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.


കാസര്‍കോട്ട് പി. കരുണാകരന് പകരം കെ.പി സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനം. കണ്ണൂരില്‍ പി.കെ ശ്രീമതിക്കാണ് സാധ്യത. വടകരയില്‍ പി. സതീദേവിയുടെ പേരിനാണ് മുന്‍ഗണനയെങ്കിലും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും വൈദ്യുതിബോര്‍ഡ് അംഗവുമായ ഡോ. വി. ശിവദാസനും പട്ടികയിലുണ്ട്. കോഴിക്കോട്ട് പി.എ മുഹമ്മദ് റിയാസ്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ എന്നിവരാണ് പട്ടികയിലുള്ളത്. പൊന്നാനിയില്‍ പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കാനാണ് തീരുമാനം.


നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ പി.കെ അബ്ദുറബ്ബിനെതിരേ ശക്തമായ മത്സരം കാഴ്ചവച്ച നിയാസ് പുളിക്കലകത്തിന്റെ പേരാണ് ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നത്. ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവിനെ ഇറക്കാനാണ് ആലോചിക്കുന്നത്. പാലക്കാട്ട് എം.ബി രാജേഷും ആലത്തൂരില്‍ കെ. രാധാകൃഷ്ണനും ചാലക്കുടിയില്‍ പി. രാജീവും ആലപ്പുഴയില്‍ സി.എസ് സുജാതയും ഇടുക്കിയില്‍ ജോയിസ് ജോര്‍ജും ആറ്റിങ്ങലില്‍ എ. സമ്പത്തുമാണ് പട്ടികയിലുള്ളത്.
പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി 2014ല്‍ അടിപതറിയ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെതിരേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍ ബാലഗോപാലിനെ ഇറക്കാനാണ് തീരുമാനം.


പത്തനംതിട്ടയില്‍ മറ്റൊരു സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസിനെയാണ് പരിഗണിക്കുന്നതെങ്കിലും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ വ്യക്തിയെ തിരയുകയാണ് പാര്‍ട്ടി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയുമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമപട്ടിക തയാറാക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago