HOME
DETAILS
MAL
തിരൂരില്‍ യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു
backup
April 06 2017 | 20:04 PM
തിരൂര്‍: ജിഷ്ണുപ്രണോയിയുടെ മാതാവിന് നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരൂരില്‍ റോഡ് ഉപരോധിച്ചു. സിറ്റി ജങ്ഷനില്‍ ഉപരോധസമരം യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് മധു തൃത്താല ഉദ്ഘാടനം ചെയ്തു. സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
മകന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ മാതാവിന് നേരെയുണ്ടായ പൊലിസി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം.
യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. റിങ് റോഡ് പരിസരത്ത് നിന്നു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി റോഡ് ഉപരോധിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് യാസിര്‍ പൊട്ടച്ചോല അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."