എസ്.ഐയെ ആക്രമിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
കോഴിക്കോട്: കക്കോടിയിലെ പൂവ്വത്തൂരില്‍ മദ്യപാന പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ ചേവായൂര്‍ എസ്.ഐ ഷാജഹാനടക്കമുള്ള സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. മൂന്നു വകുപ്പുകളിലായിട്ടാണ് കേസെടുത്തിട്ടുള്ളത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊലിസിനെ ആക്രമിക്കല്‍, കസ്റ്റഡിയിലെടുത്ത പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടുപോകല്‍ എന്നീ വകുപ്പുകളിലാണ് കേസ്. പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ ഇവര്‍ക്കു വേണ്ടി ചിലയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ചേവായൂര്‍ സി.ഐ വി. ജോണാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
അതിനിടെ മൂന്നു സ്ത്രീകളെ പൊലിസ് മര്‍ദിച്ചെന്നാരോപിച്ച് പ്രദേശവാസികളായ ചിലര്‍ ചേവായൂര്‍ എസ്.ഐക്കും മറ്റു പൊലിസുകാര്‍ക്കുമെതിരേ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷനര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തിലും അന്വേഷണം തുടരുകയാണ്. എന്നാല്‍ തങ്ങള്‍ക്കെതിരായ കേസില്‍ യാഥാര്‍ഥ്യമില്ലെന്ന നിലപാടിലാണ് പൊലിസ്. കൗണ്ടര്‍ കേസിന് വേണ്ടിയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരെ പൊലിസുകാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പൊലിസിന്റെ വാദം തെറ്റാണെന്നും പൊലിസ് സ്ത്രീകളെ മര്‍ദിച്ചിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ചേവായൂര്‍ പൊലിസിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പരാതി നല്‍കാനാണ് തീരുമാനം. സംഭവത്തില്‍ പൊലിസ് പ്രദേശവാസികളായ സുനില്‍, രജില്‍, ഷാജി, റിജേഷ്, പ്രജി, മിറാസ് എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരേയും കേസുണ്ട്. സംഭവദിവസം പരുക്കേറ്റ പൊലിസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലിസ് അതിക്രമം കാണിച്ചെന്ന പ്രദേശവാസികളുടെ പരാതിയില്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."