ആനക്കയത്തു നിന്നുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുന്നു
മഞ്ചേരി: വേനല്‍ കനത്തതോടെ ആനക്കയത്തെ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണവും താളംതെറ്റുന്നു. കടലുണ്ടിപുഴ പൂര്‍ണമായും വറ്റിയതോടെ ആനക്കയം കുടിവെള്ള പദ്ധതിയുടെ വെള്ള സംഭരണിയിലേക്കു വെള്ളമെത്തിക്കാനാവാത്ത അവസ്ഥയാണുള്ളത്.
ആനക്കയം പഞ്ചായത്തിലേയും മഞ്ചേരി നഗരസഭയിലെ വിവിധ ഭാഗങ്ങളിലേക്കു ഈ പദ്ധതി വഴിയായിരുന്നു കുടിവെള്ളം ലഭിച്ചിരുന്നത്. പുഴയിലെ ചെറിയ കയത്തില്‍ അവശേഷിക്കുന്ന വെള്ളം ആനക്കയത്തു തന്നെയുള്ള ജലഅതോറിറ്റിയുടെ കിണറിലേക്കു ശേഖരിച്ച് വെള്ള വിതരണം പുനരാരംഭിക്കാനൊരുങ്ങുകയാണ് ജലഅതോറിറ്റി. ഇതിന്റെ ഭാഗമായി കിണര്‍ വൃത്തിയാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങി. എന്നാല്‍ ഇതും വറ്റിയാല്‍ കുടിവള്ളത്തിനെന്തു ചെയ്യുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ആനക്കയം കുടിവെള്ള പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."