HOME
DETAILS

ലീഗുമായും മാണിയുമായും വീണ്ടും ചര്‍ച്ച നടത്തും

  
backup
February 26 2019 | 18:02 PM

%e0%b4%b2%e0%b5%80%e0%b4%97%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80

 


കൊച്ചി: ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള യുഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടന്നത്.
മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജേക്കബ്), ആര്‍.എസ്.പി, സി.എം.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളുടെ നേതാക്കളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. മഹാജനയാത്രയില്‍ പങ്കെടുക്കുന്നതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.


മുസ്‌ലിംലീഗും കേരളാ കോണ്‍ഗ്രസ് മാണിയും നിലവിലുള്ളതിനേക്കാള്‍ ഓരോ സീറ്റ് അധികം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുമായുള്ള ചര്‍ച്ച തുടരുമെന്നും യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് വച്ചായിരിക്കും മുസ്‌ലിംലീഗുമായുള്ള ചര്‍ച്ച. കേരളാ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച മാര്‍ച്ച് മൂന്നിന് എറണാകുളത്ത് നടക്കും. രണ്ട് യോഗത്തിലും കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കും.


മാര്‍ച്ച് മൂന്നോടെ യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നാലിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നടക്കും. ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സീറ്റുകള്‍ വിട്ടുനല്‍കുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. പാലക്കാട് സീറ്റ് ജനതാദള്‍ യുവിന് വിട്ടുകൊടുത്തതാണ്. സീറ്റ് വിഭജനം സൗഹാര്‍ദപരമായി അവസാനിപ്പിക്കും. ശുഭാപ്തി വിശ്വാസത്തോടെയാണ് യു.ഡി.എഫ് നീങ്ങുന്നത്. യു.ഡി.എഫ് ജനാധിപത്യ മുന്നണിയാണ്. ഇടതുമുന്നണിയെ പോലെ ഏകാധിപത്യ മുന്നണിയല്ല.


ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണനയും സ്ഥാനവും നല്‍കും. പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തും. സമാധാനപരമായ ചര്‍ച്ചയാണ് കഴിഞ്ഞത്. ഒറ്റക്കെട്ടായി യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടും. ഒറ്റ ദിവസം കൊണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാകണമെന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


ആദ്യം മുസ്‌ലിംലീഗുമായാണ് ചര്‍ച്ച നടത്തിയത്. മുസ്‌ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്, പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് എം.കെ മുനീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചര്‍ച്ച നടത്തിയത് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായാണ്. ചെയര്‍മാന്‍ കെ.എം മാണിയും വൈസ് ചെയര്‍മാന്‍ പി.ജെ ജോസഫും ജോസ് കെ. മാണി എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു.


ഓരോ സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ ലീഗും മാണിയും ഉറച്ചുനിന്നതോടെ തീരുമാനമാകാതെ ആദ്യഘട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. പിന്നീട് ആര്‍.എസ്.പിയുമായാണ് ചര്‍ച്ച നടത്തിയത്. കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കാന്‍ യോഗത്തില്‍ ധാരണയായി. സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഷിബു ബേബിജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗവുമായി ചര്‍ച്ച നടത്തി. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവച്ചത്. സീറ്റ് നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍, ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടുക്കി സീറ്റ് ആവശ്യപ്പെട്ട് നേരത്തേതന്നെ കത്തുകൊടുത്തതാണ്. അതേ ആവശ്യം ചര്‍ച്ചയിലും ഉന്നയിച്ചു. പറയാനുള്ള എല്ലാകാര്യങ്ങളും പറഞ്ഞു. കോണ്‍ഗ്രസ് അവരുടേതായ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാര്‍ച്ച് നാലിനുള്ളില്‍ മറുപടി പറയാമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് അനുകൂലമായ തീരുമാനം കോണ്‍ഗ്രസ് കൈക്കൊള്ളുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകള്‍ ആര്‍ക്കും ആവശ്യപ്പെടാമെന്ന് ഇടുക്കി സീറ്റ് സംബന്ധിച്ച മാണി വിഭാഗത്തിന്റെ അവകാശവാദത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ജോണി നെല്ലൂര്‍ പറഞ്ഞു. സി.എം.പിയിലെ സി.പി ജോണുമായും ഫോര്‍വേര്‍ഡ് ബ്ലോക്കിലെ ജി. ദേവരാജനുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago