HOME
DETAILS
MAL
പപ്പുവ ന്യൂഗിനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
backup
June 16 2018 | 22:06 PM
സിഡ്നി: തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പപ്പുവ ന്യൂഗിനിയയില്‍ അടിയന്തരാവസ്ഥ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണു നടപടി. പ്രാദേശിക ഭരണകൂടത്തെ പിരിച്ചുവിടുകയും അക്രമബാധിത പ്രദേശങ്ങളില്‍ വന്‍ പൊലിസ് സന്നാഹം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി പീറ്റര്‍ ഒ നെയ്ല്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒന്‍പതു മാസത്തേക്കാണു പ്രഖ്യാപനം. കലാപത്തെ തുടര്‍ന്നു വ്യാപക കവര്‍ച്ചയും അക്രമപ്രവര്‍ത്തനങ്ങളും രൂക്ഷമായിരിക്കുകയാണെന്നും നിരവധി കെട്ടിടങ്ങള്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും പീറ്റര്‍ പറഞ്ഞു.
മുന്‍ പൊലിസ് ഉദ്യോഗസ്ഥനും പ്രവിശ്യയിലെ ആക്ടിങ് അഡ്മിനിസ്ട്രേറ്ററുമായ തോമസ് ഇലഹിന് ഭരണഘടനാപരമായ അടിയന്തരാവസ്ഥാ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."