HOME
DETAILS
MAL
ഓട്ടിസം ദിനാചരണവും പുസ്തക പ്രകാശനവും നടത്തി
backup
April 06 2017 | 20:04 PM
മഞ്ചേരി: മലപ്പുറം ഓട്ടിസം ക്ലബിന്റെ നേതൃത്വത്തില്‍ ലോക ഓട്ടിസം ദിനാചരണവും ഡോ. അബൂബക്കര്‍ രചിച്ച -പുനര്‍ജനി -എന്ന പുസ്തകത്തിന്റെ പ്രകാശനവും മഞ്ചേരി ബി.ആര്.സി ഹാളില്‍ നടന്നു. നഗരസഭാധ്യക്ഷ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വി.പി ഫിറോസ് അധ്യക്ഷനായി. എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ഷിബുലാല്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു.
ഐ.എ.പി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. പരമേശ്വരന് ക്ലാസെടുത്തു. ഡോ. റഫീഖലി, കെ.പി അബ്ദുസലാം, പ്രൊഫ. കുഞ്ഞാപ്പു, സുനില്‍ കാലടി, ഫാത്തിമ സല്‍വ സംസാരിച്ചു. രക്ഷാകര്‍ത്താക്കള്‍ക്കുള്ള സൗജന്യ പ്രായോഗിക പരിശീലനത്തിനു രജിസ്റ്റര്‍ ചെയ്യാന്‍ 9895874833 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."