പരമ്പരാഗത കര്‍ഷകര്‍ക്കുള്ള കിസാന്‍ അഭിമാന്‍ പെന്‍ഷന്‍ വൈകുന്നെന്ന് പരാതി
വണ്ടൂര്‍: സംസ്ഥാനത്ത് പരമ്പരാഗത കര്‍ഷകര്‍ക്കുള്ള കിസാന്‍ അഭിമാന്‍ പെന്‍ഷന്‍ വൈകുന്നെന്ന് പരാതി. 13 മാസമായി ഈ പെന്‍ഷന്‍ വിതരണം ചെയ്തിട്ട്. 600 രൂപയായിരുന്ന പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ച് ഒരു മാസം നല്‍കിയെങ്കിലും അതിനു മുന്‍പുള്ള നാലു മാസത്തെയും വര്‍ധിപ്പിച്ചതിനു ശേഷമുള്ള 9 മാസത്തെയും പെന്‍ഷന്‍ നല്‍കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി.
പരമ്പരാഗതമായി കൃഷി ഉപജീവനമായി കഴിഞ്ഞ 60 വയസ് പിന്നിട്ടവര്‍ക്കാണ് സര്‍ക്കാര്‍ 2008 മുതല്‍ പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത്. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും കര്‍ഷക ക്ഷേമമുറപ്പാക്കാനുമായാണ് പദ്ധതി ആരംഭിച്ചത്. 2016 ജനുവരി വരെ 600 രൂപ വച്ച് പെന്‍ഷന്‍ നല്‍കി. ഫെബ്രുവരി മുതല്‍ മെയ് മാസം വരെ ഒന്നും നല്‍കിയില്ല. പിന്നീട് ജൂണില്‍ പെന്‍ഷന്‍ 1000 മാക്കി വര്‍ധിപ്പിച്ചു. ഒരു മാസം 1000 കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടുകളിലെത്തി. പക്ഷെ അതിനു മുന്‍പത്തെ കുടിശ്ശിക വന്നില്ല. അതിനു ശേഷം ആര്‍ക്കും ഒരു രൂപയും ലഭിച്ചില്ല. ഇപ്പോള്‍ 600 രൂപവച്ച് നാലു മാസത്തെയും 1000 രൂപ നിരക്കില്‍ ഒന്‍പതു മാസത്തെയും പെന്‍ഷന്‍ കുടിശ്ശികയാണ്. ഒരു കൃഷിഭവനില്‍ ശരാശരി 200 നും മൂന്നൂറിനുമിടയില്‍ പേര്‍ക്ക് ഈ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്ത് 960 ഓളം പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും എട്ട് കോര്‍പ്പറേഷനുകളിലുമായി 1200 ഓളം കൃഷിഭവനുകളുണ്ട്. ഇവയിലെല്ലാമായി മൂന്ന് ലക്ഷത്തില്‍ പരം കര്‍ഷകരാണ് തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഏക ആശ്വാസം പോലും കിട്ടാതെ പ്രയാസപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."