കിമ്മിന് ട്രംപിന്റെ നമ്പര്‍ നല്കി; ഇനി നേരിട്ടു വിളിക്കാം
വാഷിങ്ടണ്‍: ചരിത്രപരമായ ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ച വിജയകരമായതിനു പിറകെ പരസ്പരം നേരിട്ടു വിളിച്ചു സംസാരിക്കാനുള്ള വഴിയൊരുക്കി അമേരിക്ക. തന്നെ നേരിട്ടു ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ കിമ്മിനു കൈമാറിയെന്ന് ട്രംപ് അറിയിച്ചു. ഇന്ന് കിമ്മിനെ ഫോണ്‍വഴി ബന്ധപ്പെടുമെന്നും ട്രംപ് പറഞ്ഞു.
ഫോക്സ് ന്യൂസ് നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതൃദിനമായ ഞായറാഴ്ച താങ്കള്‍ എന്താണു ചെയ്യാനുദ്ദേശിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഉത്തര കൊറിയന്‍ നേതാവിനെ വിളിക്കാനിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കിമ്മിന് ഫോണ്‍ നമ്പര്‍ നല്കിയ വിവരം പിന്നീട് മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് വെളിപ്പെടുത്തിയത്.
1950ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ ഒരു തവണ പോലും ഫോണില്‍ സംസാരിച്ചിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച സിംഗപ്പൂരില്‍ നടന്ന കിം-ട്രംപ് കൂടിക്കാഴ്ചയായിരുന്നു ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചയും സംസാരവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."