മൂന്നാംഘട്ട വ്യാപനം ഇല്ല, ജാഗ്രത തുടരും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭീതി വേണ്ടെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും അവര്‍ വ്യക്തമാക്കി. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക്കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നത് ദു:ഖകരമാണ്. 88 വയസുള്ള ആളുമായി അടുത്ത് ഇടപഴകേണ്ടി വന്നതിലൂടെയാണ് കൊല്ലത്തുള്ള നഴ്സിന് രോഗം വന്നത്. മാസ്കും ഗ്ലൗസുമാണ് ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്. എന്‍ 95 മാസ്കും പി.പി.ഇ കിറ്റും ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡിലും നില്‍ക്കുന്നവരാണ് ഉപയോഗിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം കണ്ടാല്‍ അവരെ ഐസൊലേറ്റ് ചെയ്ത് പരിശോധിച്ച് ഭേദമാക്കിയിട്ടേ വീട്ടിലേക്ക് വിടൂ. ഇവിടെ ഉത്കണ്ഠയുടെ സാഹചര്യമില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും അത് അറിയാം. ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.സുരക്ഷാ സൗകര്യങ്ങളോടെ മാത്രമേ ഡ്യൂട്ടിയില്‍ ചെല്ലാവൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."